
കൊല്ലം ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
കൊല്ലം ∙ വാളത്തുംഗൽ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഗേൾസിൽ യുപിഎസ്ടി ഒരു താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 16ന് ഉച്ചയ്ക്ക് 3നു നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ചാത്തന്നൂർ ∙ എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (ജൂനിയർ), സംസ്കൃതം (ജൂനിയർ), കൊമേഴ്സ് (സീനിയർ) അധ്യാപക അഭിമുഖം 23ന് 10ന്.
കുണ്ടറ ∙ കുഴിമതിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ജൂനിയർ കെമിസ്ട്രി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 16ന് രാവിലെ 9.30ന് നടക്കും.
അഞ്ചാലുംമൂട് ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ യുപി അധ്യാപക ഒഴിവിലേക്കും ഹൈസ്കൂൾ വിഭാഗം സംസ്കൃത അധ്യാപക പ്രത്യേക ഒഴിവിലേക്കുമുള്ള അഭിമുഖം 17ന് ഉച്ചയ്ക്ക് 12നു നടക്കും.
സൗജന്യ നേത്ര ചികിത്സാ ക്യാംപ്
കുണ്ടറ ∙ കച്ചേരിമുക്ക് സഹൃദയ കലാകേന്ദ്രം, സഹൃദയ നഗർ റസിഡന്റ്സ് അസോസിയേഷൻ, വി.വി.ജോസഫ് ലൈബ്രറി എന്നിവ ചേർന്നു നടത്തുന്ന സൗജന്യ നേത്ര ചികിത്സ ക്യാംപ് 15നു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. കലാകേന്ദ്രം പ്രസിഡന്റ് വി.ശിവപ്രസാദ് അധ്യക്ഷനാകും. രാവിലെ 7 മുതൽ 1 വരെ കാഞ്ഞിരകോട് സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടക്കുന്ന ക്യാംപിൽ തിമിരം, മാല കണ്ണ്, ഹ്രസ്വ ദൃഷ്ടി, ദീർഘ ദൃഷ്ടി, ചത വളർച്ച തുടങ്ങിയവയ്ക്കു ചികിത്സ ലഭിക്കുമെന്ന് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോബ് ആൻഡ്രു, കലാ കേന്ദ്രം പ്രസിഡന്റ് വി.ശിവപ്രസാദ്, ഡി.ജില്ലാരിയോസ്, തോമസ് ആന്റണി, ഗോഡ്വിൻ ബാബു, സിൽവരാജ് എന്നിവർ അറിയിച്ചു.
സമാപനം ഇന്ന്
കുണ്ടറ ∙ മുക്കട വിശുദ്ധ അന്തോണിയോസ് കുരിശടിയിലെ പെരുന്നാൾ ഇന്നു സമാപിക്കും. വൈകിട്ട് 5.30നു സമൂഹ ബലി, തുടർന്ന് കൊടിയിറക്ക്, തിരുശേഷിപ്പ് വണക്കം.
ഹെൽപർ ഒഴിവ്
പട്ടാഴി∙ പഞ്ചായത്തിലെ പനയനം അങ്കണവാടിയിലേക്ക് ഹെൽപർ ഒഴിവ്. പനയനം വാർഡിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. 19നകം സിഡിപിഒ ഐസിഡിഎസ് പ്രോജക്ട് ഓഫിസർ, ബ്ലോക്ക് ഓഫിസ് പത്തനാപുരം എന്ന അഡ്രസിൽ അപേക്ഷ നൽകണം.
കെഎൽസിഡബ്ല്യുഎ സംഗമം നാളെ
പുനലൂർ ∙ രൂപതയിലെ ഇടവകയിലെ വനിതകളുടെ (കെഎൽസിഡബ്ല്യുഎ) സംഗമം പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിൽ നാളെ 10 മുതൽ 3 വരെ നടക്കും. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് റെജീന തോമസ് ഉദ്ഘാടനം ചെയ്യും. കെഎൽസിഡബ്ല്യുഎ രൂപത പ്രസിഡന്റ് പ്രസന്ന മനോജ് അധ്യക്ഷത വഹിക്കും. പുനലൂർ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ ഓൺലൈനായി അനുഗ്രഹ പ്രഭാഷണം നടത്തും. കെആർ എൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , ജോൺസൺ ഏലിയാസ് എന്നിവർ ക്ലാസുകൾ നയിക്കും. രൂപതാ വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വാസ്, ഫാ.ഷിന്റോ, കെഎൽസിഡബ്ല്യുഎ ഡയറക്ടർ സിസ്റ്റർ ലാൻസി എന്നിവർ നേതൃത്വം നൽകും.
എംഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് പുനലൂരിൽ
പുനലൂർ ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണി പോർട്ടൽ ആയ എം ഫോർ മാരിയെക്കുറിച്ചു കൂടുതൽ അറിയാനും ഉപയോക്താക്കൾക്ക് പ്രൊഫൈൽ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം പുനലൂരിൽ. കരവാളൂർ ജംക്ഷൻ എസ്ബിഐ ബാങ്കിന് എതിർവശത്തുള്ള നവഭാരത് കംപ്യൂട്ടേഴ്സിൽ ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് റജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് ആൽഗരിതം എം ഫോർ മാരിക്ക് ഉണ്ട്. ഫോൺ: 90745 56548.
എസ്പിസി പാസിങ് ഔട്ട് പരേഡ് നാളെ
ചവറ∙ ഗവ.എച്ച്എസ്എസിൽ ഈ വർഷത്തെ എസ്പിസി കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നാളെ നടക്കും. രാവിലെ 8ന് നടക്കുന്ന ചടങ്ങിൽ സുജിത്ത് വിജയൻപിള്ള എംഎൽഎ സല്യൂട്ട് സ്വീകരിക്കും.