പത്തനാപുരം ∙ രാത്രി 12. ആളനക്കമില്ല, ലൈറ്റില്ല… ഇന്നു കോളടിച്ചല്ലോയെന്നു സന്തോഷിച്ച് കള്ളൻ.
പക്ഷേ, ഇതെല്ലാം കടലിനക്കരെയിരുന്നു കാണുന്നൊരാളുണ്ടായിരുന്നു. പിന്നീടെല്ലാം വേഗത്തിലായിരുന്നു, എല്ലാ സ്വപ്നങ്ങളും തച്ചു തകർത്തു ലൈറ്റ് വന്നു, ആൾ വന്നു.
പിന്നീടൊന്നും നോക്കിയില്ല, ഇരുട്ടിലേക്ക് ഓടി മറഞ്ഞു ആ കള്ളൻ. പുതുവൽ താനൂർ തറയിൽ റോയിയുടെ വീട്ടിൽ കഴിഞ്ഞ രാത്രിയിലാണു കള്ളന്റെ സ്വപ്നങ്ങളെ തകിടം മറിച്ച ആ ഫോൺ വിളിയെത്തിയത്.
മോഷ്ടാവ് വീട്ടിലെത്തി കവർച്ചയ്ക്കുള്ള തയാറെടുപ്പു നടത്തുമ്പോഴാണു ദുബായിലെ കമ്പനിയിൽ ജോലി ചെയ്യുന്ന റോയിയുടെ മകൾ വീട്ടിലെ സിസിടിവി ദൃശ്യം തന്റെ ഫോണിലൂടെ കാണുന്നത്.
ഉടൻ വീട്ടിലേക്കു വിളിച്ച്, ഉറങ്ങിക്കിടന്ന മാതാപിതാക്കളെ വിളിച്ചുണർത്തി വിവരം അറിയിച്ചു. അവർ സമീപവാസികളെ വിളിച്ച് അറിയിച്ചതോടെ ആളുകൾ ഓടിക്കൂടി.
അപ്പോഴേക്കും മോഷ്ടാവ് ഓടി മറഞ്ഞു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു വീട്ടുകാർ പറഞ്ഞു.
സമീപത്തു ബന്ധുവിന്റെ വീട്ടിലും കുറച്ചുനാൾ മുൻപ് മാരകായുധങ്ങളുമായി എത്തിയ മോഷ്ടാവ് വാതിൽ കുത്തിപ്പൊളിക്കാൻ നോക്കിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

