നിലമേൽ ∙ ‘ബംഗ്ലാംകുന്ന്’ സ്ഥലനാമത്തിനു കാരണമായ ബംഗ്ലാവ് നശിച്ചു. 100 വർഷം പഴക്കമുണ്ടെന്നു കരുതുന്ന ബംഗ്ലാംകുന്നിലെ ബംഗ്ലാവ് ബ്രിട്ടിഷ് കുടുംബം നിർമിച്ചതാണ്.
കുടുംബം ഇവിടെ നിന്നു പോയതോടെ സംരക്ഷിക്കാൻ മറ്റാരും തയാറായില്ല. മേൽക്കൂരയും ഭിത്തികളും നശിച്ചെങ്കിലും ഇന്നും പഴയകാല ബംഗ്ലാവിന്റെ സ്മരണയായി ഭിത്തിയുടെയും മറ്റും ഭാഗം അവശേഷിക്കുന്നുണ്ട്.
ബംഗ്ലാവിനോട് ചേർന്ന് അന്നു നിർമിച്ച കിണറും ഉണ്ട്. ഇതിൽ മുഴുവൻ മാലിന്യം ആണിപ്പോൾ.
നിലമേലിൽ കുന്നിൻപ്രദേശത്തു ബംഗ്ലാവ് വന്നതിനാലാണ് ഈ പേരുണ്ടായത്.
അന്നു സ്ഥാപിച്ച സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ലൂഥർ മിഷൻ മാനേജ്മെന്റിനു കീഴിൽ ആണു സ്കൂളും ബംഗ്ലാവിന്റെ സ്ഥലവും.
1929ൽ ആണു സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഭിത്തിയും കരിങ്കല്ലിൽ ആണ് നിർമിച്ചിരിക്കുന്നത്.
നിലമേൽ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം, വില്ലേജ് ഓഫിസ്, മൃഗാശുപത്രി, മാറ്റാപ്പള്ളി മെമ്മോറിയിൽ ഹയർസെക്കൻഡറി സ്കൂൾ, കൃഷി ഓഫിസ് എന്നിവ പ്രവർത്തിക്കുന്നത് ഇവിടെയാണ്. നിലമേൽ ജംക്ഷനിൽ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ബംഗ്ലാവ് ഉണ്ടായിരുന്ന സ്ഥലത്ത് എത്താം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

