ഇരവിപുരം ∙ മുട്ടയിടാനെത്തി പുലിമുട്ടുകൾക്കിടയിലെ പാറകൾക്കിടയിൽ കുടുങ്ങിയ കടലാമയെ രക്ഷപ്പെടുത്തി. പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പാറകളിൽ തട്ടി തലയ്ക്കു മുറിവേറ്റ ആമയെ പ്രദേശവാസികളായ ജയൻ മൈക്കിൾ, സാൾട്ടൻ, വിനോദ്, സുനിൽ എന്നിവർ ചേർന്നു രക്ഷപ്പെടുത്തി തിരികെ കടലിലേക്കു വിട്ടു. ഇന്നലെ രാവിലെയാണു കാക്കത്തോപ്പ് ഭാഗത്ത് കറുത്ത നിറത്തിലുള്ള കടലാമ എത്തിയത്.
മുട്ടയിടാനായി പാറക്കെട്ടുകൾക്കിടയിലേക്കു കയറി മണ്ണ് നീക്കിയെങ്കിലും പുലിമുട്ടുകൾക്ക് അടിയിലും പാറകൾ കിടന്നിരുന്നതിനാൽ കുഴിയെടുക്കാൻ സാധിച്ചില്ല. തുടർന്നു തിരികെ ഇറങ്ങാൻ ശ്രമിച്ചപ്പോഴാണു കുടുങ്ങിപ്പോയത്.
മുട്ട
സംരക്ഷിക്കാൻ നടപടിയില്ല
കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ഒരു കടലാമ കാക്കത്തോപ്പ് പള്ളിക്കു സമീപത്തു തീരത്തോട് ചേർന്ന് മുട്ടയിട്ടിരുന്നു. ഇവിടെ പൊലീസ് കാവലേർപ്പെടുത്തി.
തുടർന്നു താൽക്കാലികമായി വേലിയും വലയും കെട്ടി തിരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ അടുത്ത ദിവസം എത്തി മുട്ടകൾ സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നാണ് അറിയിച്ചത്.
എന്നാൽ 2 ദിവസം കഴിഞ്ഞപ്പോൾ വേലിയും വലയും നായ്ക്കൾ കടിച്ചുമുറിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചു.
അടുത്ത ദിവസം എത്തുമെന്ന് ഉറപ്പു നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണു പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

