കൊല്ലം ജില്ലയിൽ മങ്ങാട് ചാത്തിനാംകുളം ചാരുവിള വയലിൽ പുത്തൻവീട്ടിൽ താഹ കോയ– സീനത്ത് ദമ്പതികളാണ് കടുത്ത ജപ്തിഭീഷണി നേരിടുന്നത്. ഒറ്റമുറി വീട്ടിൽ ദുരിതജീവിതം നയിക്കുന്ന ഇവർ, സഹകരണ സംഘത്തിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
തലയിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന താഹ കോയയ്ക്ക് നിലവിൽ ജോലിക്ക് പോകാൻ സാധിക്കുന്നില്ല. വീട്ടുജോലിക്ക് പോയിരുന്ന സീനത്ത് ലഭിച്ചിരുന്ന ചെറിയ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം.
എന്നാൽ താഹ കോയയുടെ ആരോഗ്യസ്ഥിതി മോശമായതോടെ പരസഹായം ആവശ്യമായി വരികയും, ഭർത്താവിനെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ സീനത്തിന് കഴിയാത്ത സ്ഥിതി സംജാതമാവുകയും ചെയ്തു. മരുന്നിനായി മാത്രം മാസം തോറും വലിയ തുക ആവശ്യമുണ്ടെങ്കിലും, പണമില്ലാത്തതിനാൽ കൃത്യമായ ചികിത്സ പോലും തേടാനാകാത്ത അവസ്ഥയിലാണ് ഈ വയോധിക ദമ്പതികൾ.
2019 ലാണ് കുടുംബം സഹകരണ സംഘത്തിൽ നിന്നും 5 ലക്ഷം രൂപ വായ് എടുത്തത്. ആദ്യ രണ്ട് വർഷം കൃത്യമായി തവണകൾ അടച്ചെങ്കിലും പിന്നീട് തിരിച്ചടവ് മുടങ്ങുകയായിരുന്നു.
നിലവിൽ പലിശയടക്കം 9 ലക്ഷത്തിലേറെ രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. ഈ മാസം 14നകം മുഴുവൻ തുകയും അടച്ചില്ലെങ്കിൽ കർശന ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ് സഹകരണ സംഘത്തിന്റെ മുന്നറിയിപ്പ്.
പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരുമെന്ന ഭീതിയിലുള്ള ഇവർ ഇപ്പോൾ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

