കൊല്ലം ∙ ഭർത്താവിന്റെ വേർപാടിനെ തുടർന്ന് തനിച്ചായ വീട്ടമ്മയ്ക്ക് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടിസ്. മയ്യനാട് ആലുംമൂട് സ്കൂളിന് സമീപം കാട്ടഴികത്ത് വീട്ടിൽ (പെരുമന തൊടിയിൽ) എസ്.ബീമയ്ക്കാണ് (58) 2 ദിവസം മുൻപ് ബാങ്ക് ജപ്തി നോട്ടിസ് നൽകിയത്. ചോർന്നൊലിക്കുന്ന തകരഷീറ്റ് അടിച്ച കൂരയിലാണ് ബീമ കഴിയുന്നത്.
10 വർഷം മുൻപാണ് ഇവർ 5 സെന്റ് ഭൂമി 2 ലക്ഷം രൂപയ്ക്ക് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയത്. മുഴുവൻ തുകയും നവംബർ 10ന് മുൻപ് അടയ്ക്കണമെന്നും അല്ലാത്ത പക്ഷം വീടും വസ്തുവും ജപ്തി ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
ബീമയുടെ ഭർത്താവ് സെയ്നുദ്ദീൻ അർബുദം ബാധിച്ച് ജൂണിൽ മരിച്ചു. ഇവരുടെ 2 പെൺമക്കളുടെയും വിവാഹം കഴിഞ്ഞു.
ആദ്യത്തെ വർഷങ്ങളിൽ ഒരു ലക്ഷം രൂപ വരെ തിരിച്ചടച്ചു. അതിനിടെ സെയ്നുദ്ദീന് അപകടത്തിൽ പരുക്കേറ്റ് ഏറെ നാൾ ചികിത്സ വേണ്ടി വന്നു.
പരുക്കു ഭേദമായി ജോലിക്കു പോയി തുടങ്ങിയതോടെയാണ് അർബുദ രോഗം ബാധിച്ചത്.വരുമാനം നിലയ്ക്കുകയും ചികിത്സയ്ക്കായി ഒരു പാട് ചെലവും വന്നതോടെ ബാങ്കിലേക്കുള്ള തിരിച്ചടവ് മുടങ്ങി.
അതിനിടെയാണ് 4 മാസം മുൻപ് സെയ്നുദ്ദീൻ മരിച്ചത്. ബാങ്ക് അധികൃതർ അറിയിച്ചിട്ടുള്ള തീയതിക്ക് മുന്നേ പണം അടയ്ക്കാൻ ബീമയ്ക്ക് നിവൃത്തിയില്ല.
കിടപ്പാടം ബാങ്ക് ജപ്തി ചെയ്താൽ എങ്ങോട്ടു പോകുമെന്ന അറിയാതെ ജപ്തി നോട്ടിസും കൈപ്പറ്റി തോരാത്ത കണ്ണീരുമായി കഴിയുകയാണ് ഈ വീട്ടമ്മ. അതിനിടെ ഇവർക്ക് പഞ്ചായത്ത് വീട് നിർമാണത്തിന് തുക അനുവദിച്ചു.
വസ്തു ജപ്തി ഭീഷണി ആയതിനാൽ വീട് നിർമാണത്തിനും തടസ്സങ്ങളുണ്ട്. 8891754512 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]