കൊല്ലം ∙ സിറ്റി പൊലീസ് നടപ്പാക്കുന്ന ‘സുരക്ഷിത തീരം’ പദ്ധതി ശക്തികുളങ്ങര ഹാർബറിൽ ഡോ.സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊല്ലം എസിപി എസ്.ഷെരീഫ് അധ്യക്ഷത വഹിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ നേതൃത്വം നൽകി. ബോട്ട് ഓപ്പറേറ്റേഴ്സ് സംഘടനകളുടെയും ഫിഷറീസ് മേഖലയിലെ തൊഴിലാളി സംഘടനകളുടെയും കോസ്റ്റൽ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷിത തീരം പദ്ധതി പ്രകാരം സിറ്റി പൊലീസ് പരിധിയിലെ മത്സ്യബന്ധന മേഖലയിലെ മുഴുവൻ ഇതരസംസ്ഥാന തൊഴിലാളികളുടെയും വിവരങ്ങൾ ശേഖരിക്കും.
ശക്തികുളങ്ങര ഹാർബറിൽ ഇതിനായി സജ്ജീകരിച്ചിട്ടുള്ള ഹെൽപ് ഡെസ്കിൽ ആധാർ ബയോമെട്രിക് മെഷീൻ അടക്കമുള്ളവയുണ്ടാവും.
കൊല്ലം സിറ്റിയിലെ കടലോര മേഖലകളിൽ നിന്നു മത്സ്യബന്ധനത്തിനു പോകുന്ന മുഴുവൻ ബോട്ടുകളുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുള്ള ഡേറ്റ ബാങ്ക് കംപ്യൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടമായി അതിഥി തൊഴിലാളികളുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേരള പൊലീസിന്റെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിൽ നിന്നു ശേഖരിച്ച് അതും ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്തും.
എല്ലാ ദിവസവും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ഡപ്യൂട്ടി മേയർ എസ്.ജയൻ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ രമേശ്, കൊല്ലം കോർപറേഷൻ കൗൺസിലർമാരായ പുഷ്പാംഗദൻ, മധു, ദീപു, സുമി, ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ്, ഓൾ കേരള ഷിപ്പിങ് ബോട്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാജു പെട്രോപ്പിൽ, ബോട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് ടോംസൺ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

