
സീറ്റൊഴിവ്
ശാസ്താംകോട്ട ∙ കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (യുഐടി) ബിബിഎ, ബികോം കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.
17നു മുൻപ് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണം. ഫോൺ – 9447502835.
അധ്യാപക ഒഴിവ്
തേവലക്കര ∙ കോയിവിള അയ്യൻകോയിക്കൽ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇക്കണോമിക്സ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14ന് ഉച്ചയ്ക്ക് 2നു സ്കൂൾ ഓഫിസിൽ നടക്കും.പരവൂർ∙ പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി (ജൂനിയർ) മാത്തമാറ്റിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 21നു രാവിലെ 10നു സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സ്പോട അഡ്മിഷൻ
കൊല്ലം ∙ പെരുമൺ എൻജിനീയറിങ് കോളജിൽ ബിടെക് സ്പോട് അഡ്മിഷൻ (കീം റാങ്കിൽ യോഗ്യത നേടിയവർക്ക്) 13, 14 തീയതികളിൽ രാവിലെ 10 മുതൽ കോളജിൽ നടക്കും.
സർട്ടിഫിക്കറ്റുകളുമായി കോളജിൽ നേരിട്ടു ഹാജരാകണം. 9447013719.∙ എഴുകോൺ ഗവ.
ടെക്നിക്കൽ ഹൈസ്കൂളിന്റെ നിയന്ത്രണത്തിലുള്ള എഫ്ഡിജിടി എഴുകോൺ, തേവള്ളി സെന്ററുകളിൽ ഈ അധ്യയന വർഷത്തിലെ ഒഴിവുള്ള സീറ്റുകളിലേക്കു 14നു പകൽ 10 മുതൽ എഴുകോൺ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ സ്പോട് അഡ്മിഷൻ നടക്കും.
9400006516.
വൈദ്യുതിമുടക്കം
കടപ്പാക്കട ∙ എസ്.വി ടാക്കീസ്, ചന്ദ്ര സാമിൽ, കുന്നിൽ, ചോതി കാഷ്യൂ, ഐഒഎം, ടൗൺ ലിമിറ്റ്, കലാ ഗോൾഡ്, പ്രതിഭ ജംക്ഷൻ, സ്കൈ ലൈൻ, തൊഴിലാളി ജംക്ഷൻ, കടപ്പാക്കട, മാക്സ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.അയത്തിൽ ∙ കട്ടവിള, മുള്ളുക്കാട്, റേഷൻകട, വെറ്ററിനറി ഹോസ്പിറ്റൽ, സ്റ്റാർ, മീനാക്ഷി വിലാസം, കൊച്ചുക്കുളം, പാൽക്കുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.∙പരവൂർ∙ കോങ്ങാൽ, പൊട്ടിക്കഴിത്ത്മൂല, തെക്കുംഭാഗം എച്ച്എസ്, നെടുങ്ങോലം എന്നിവിടങ്ങളിൽ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]