
കൊട്ടാരക്കര∙ ഉമ്മന്നൂർ പഞ്ചായത്തിലെ പൈങ്ങയിൽ, മലവിള,അമ്പലക്കര,പട്ടേരി ഭാഗത്ത് പൊതുമരാമത്ത് വകുപ്പും കരാറുകാരും ചേർന്ന് റോഡ് കുളം തോണ്ടി. വീടിന് പുറത്തിറങ്ങാനാകാതെ ജനം. പത്ത് വർഷം മുൻപ് ആരംഭിച്ചതാണ് ഈ ഭാഗത്തെ ജനങ്ങളുടെ ദുരിതം.
2021ൽ റോഡ് നവീകരണത്തിന് കരാറായതോടെ ജനം ആശ്വാസം പ്രതീക്ഷിച്ചു. നവീകരണത്തിന്റെ പേരിൽ റോഡ് കുളം തോണ്ടിയതല്ലാതെ ഒന്നും നടന്നില്ല.
യാത്രാക്ലേശം രൂക്ഷമായതോടെ പ്രതിഷേധവുമായി നിരത്തിലാണ് നാട്ടുകാർ. ഇതുപോലെ ദുരിതാവസ്ഥ മറ്റൊരു പ്രദേശത്തും ഉണ്ടാകാനിടയില്ല.
കൊട്ടാരക്കര -ഓയൂർ റോഡിൽ നെല്ലിക്കുന്നത്ത് നിന്നു എംസി റോഡിലേക്കുള്ള ഇടറോഡാണ് തകർച്ചയിലുള്ളത്. റോഡ് എന്ന് പറയാൻ ഒന്നുമില്ല. അഞ്ച് വാർഡുകളിലൂടെ കടന്നു പോകുന്ന റോഡ് മുഴുവൻ കുണ്ടും കുഴിയും നിറഞ്ഞതാണ്.
പരാതികൾ വ്യാപകമായതോടെ 2021ൽ മൂന്ന് കിലോമീറ്റർ നീളുന്ന റോഡ് 2.5 കോടിയോളം രൂപ ചെലവിൽ കരാർ ക്ഷണിച്ചു.
കരാർ ആയെങ്കിലും നിർമാണം വൈകി. മൂന്നിടങ്ങളിൽ കലുങ്ക് പണിയുകയും റോഡിൽ നേരിയ മിനുക്ക് പണികൾ നടത്തുകയും ചെയ്തു.കലുങ്കിന്റെ പരിസരത്ത് ഉറപ്പിച്ച മണ്ണ് മഴയിൽ ഒലിച്ചുപോയതോടെ കലുങ്ക് തറനിരപ്പിനേക്കാളും ഏറെ ഉയരത്തിലായി.
ഇതോടെ ഗതാഗതവും മുടങ്ങി. മഴയിൽ ഗട്ടറുകൾ വ്യാപകമായതോടെ റോഡ് പൂർണമായി തകർന്നു.
ആദ്യ ഘട്ട ജോലികളുടെ പണം ലഭിക്കാതെ വന്നതോടെ കരാറുകാരൻ നിയമ നടപടികളിലാണ്.
ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കേണ്ട പൊതുമരാമത്ത് വകുപ്പ് കൈമലർത്തുന്നു.
ജനങ്ങൾ രോഷാകുലരാണ്. വൻ പ്രതിഷേധങ്ങൾക്ക് രൂപം നൽകുകയാണ്.
ഇതോടൊപ്പം നിർമാണം ആരംഭിച്ച നെല്ലിക്കുന്നം-ചെപ്ര, വാളകം-ചെപ്ര, ചെപ്ര- പള്ളിമുക്ക് റോഡുകൾ പൂർണമായും സഞ്ചാരയോഗ്യമായിട്ട് വർഷങ്ങളായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]