ശ്രദ്ധേയമായി അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളിലെ തിരഞ്ഞെടുപ്പ്
അഞ്ചല്‍ ∙ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആകര്‍ഷകമാക്കി അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പരമാവധി ക്രിയാത്മകമായ ആശയങ്ങള്‍ കൊണ്ടുവരാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു.
മികച്ച ക്ലാസിന് ക്യാഷ് അവാര്‍ഡും വാഗ്ദാനം ചെയ്തിരുന്നു. ക്ലാസ് 8 ഇ ഡിവിഷനിലെ കുട്ടികള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തന്നെ ഉണ്ടാക്കി.
ചിഹ്നത്തിന് പകരം സ്ഥാനാര്‍ഥികളുടെ ഫോട്ടോ യന്ത്രത്തില്‍ ക്രമീകരിച്ചു. പോളിങ് ഓഫിസര്‍മാര്‍, വിരലില്‍ മഷി പുരട്ടുവാന്‍ പ്രത്യേകം ആളുകള്‍, വോട്ടിങ് പൂര്‍ത്തിയാകുമ്പോള്‍ യന്ത്രത്തില്‍ നിന്നും വരുന്ന ബീപ് ശബ്ദം ഇതെല്ലാം കുട്ടികള്‍ക്ക് കൗതുകമായി.
ചില ക്ലാസ്സുകളില്‍ തോക്കേന്തിയ സൈനിക ഉദ്യോഗസ്ഥരുടെ വേഷമണിഞ്ഞാണ് കുട്ടികള്‍ അണിനിരന്നത്. രഹസ്യ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]