
10 പേർക്ക് തെരുവുനായയുടെ കടിയേറ്റ സംഭവം: ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂതക്കുളം∙ കലയ്ക്കോട് 10 പേർക്ക് തെരുവുനായയുടെ കടിയേറ്റ സംഭവത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയും പകലുമായി കലയ്ക്കോട് മേഖലയിൽ പത്തു പേർക്കും തെരുവുനായ്ക്കൾക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്.റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ ജഡം കൊല്ലം തേവള്ളി ജില്ല വെറ്ററിനറി കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായയ്ക്ക് പേവിഷ ബാധ സ്ഥിരീകച്ചതോടെ പൂതക്കുളം പഞ്ചായത്തിൽ നായയുടെ കടിയേറ്റവർക്ക് 1000 രൂപ ചികിത്സാ സഹായം പ്രഖ്യാപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിയമ്മ അറിയിച്ചു. തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ 2 ദിവസത്തിനകം ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.പ്രദേശത്തെ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യകരണം നടത്തി പേവിഷബാധയ്ക്കെതിരെ വാക്സിനേഷൻ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു .