
കൊല്ലം ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ 50–60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശും.
∙ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
അപേക്ഷ ക്ഷണിച്ചു
തൃപ്പിലഴികം∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ പഠിച്ച ലൈബ്രറിയുടെ പരിധിയിലുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. 9447150409.
അധ്യാപക ഒഴിവ്
കുളത്തൂപ്പുഴ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്. 16നു രാവിലെ 10ന് അഭിമുഖം നടത്തും.
പുനലൂർ ∙ വാളക്കോട് എൻഎസ് വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗം ബയോളജി അധ്യാപക ഒഴിവ്. എംഎസ്സി സുവോളജി, ബോട്ടണി, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 16ന് 11ന് സ്കൂളിലെത്തണമെന്ന് പ്രിൻസിപ്പൽ അറിച്ചു.
പുനലൂർ ∙ ഗവ. എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാർഥികൾ അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുമായി നാളെ രാവിലെ 11നു സ്കൂളിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അഞ്ചൽ ∙ വെസ്റ്റ് ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. ഇന്റർവ്യൂ നാളെ 11ന്.
കരുകോൺ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ് അധ്യാപക ഒഴിവുകൾ. ഇന്റർവ്യൂ 16നു 11ന്.
കുര ∙ ഗവ. എൽപിഎസിൽ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30ന്.
മാങ്കോട് ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിത ശാസ്ത്ര അധ്യാപക ഒഴിവ്. അഭിമുഖം 16ന് 11ന്.