
താംബരം – തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ്: സ്ഥിരം സർവീസ് വേണമെന്ന ആവശ്യം ശക്തം
പുനലൂർ ∙ താംബരം – തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് സ്ഥിരം സർവീസ് ആക്കി മാറ്റണമെന്ന ആവശ്യവുമായി യാത്രക്കാർ. ചെങ്കോട്ട
– പുനലൂർ – കൊല്ലം റെയിൽ പാതയിലെ ഈ സർവീസ് ആരംഭിച്ചിട്ട് 15ന് ഒരു വർഷം പൂർത്തിയാകുകയാണ്. തെക്കൻ കേരളത്തിനും തെക്കൻ തമിഴ്നാടിനും ഒരുപോലെ പ്രയോജനപ്രദമായ സർവീസാണിത്.
പരീക്ഷാസമയത്തും അവധിക്കാലത്തും എല്ലാ സർവീസുകളും പെട്ടെന്ന് തന്നെ നിറയുന്നതിനാൽ റെയിൽവേക്ക് മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്നു ചെങ്കോട്ട
വഴി മറ്റ് സർവീസുകൾ ലഭ്യമല്ലാത്തതും ഈ സർവീസിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ചെങ്കോട്ട – പുനലൂർ – കൊല്ലം റെയിൽപാതയിലെ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
ഈ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ നിലവിൽ 18 കോച്ചുകളുമായി സർവീസ് നടത്തുന്ന താംബരം – തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസിന് 22 എൽഎച്ച്ബി കോച്ചുകൾ നൽകുവാൻ സാധിക്കും. ഇത് കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്രദമാകും.വളരെ ചുരുങ്ങിയ സമയം കൊണ്ട് ചെന്നൈയിൽ എത്തിച്ചേരാൻ പറ്റും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]