പത്തനാപുരം∙ വനത്താൽ ചുറ്റപ്പെട്ട ചാങ്ങാപ്പാറ ഗ്രാമത്തിലെ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണു.
മണിക്കൂറുകൾക്കു ശേഷം വനംവകുപ്പും അഗ്നിരക്ഷാസേനയും ചേർന്ന് പുലിയെ രക്ഷപ്പെത്തി. പിന്നീട് ഗവിയിലെ ഉൾവനത്തിൽ തുറന്നുവിട്ടു.
ചാങ്ങാപ്പാറ സുബിൻ ഭവനിൽ സജിയുടെ 15 അടിയിലധികം താഴ്ചയുള്ള കിണറ്റിലാണ് ഇന്നലെ പുലർച്ചെ ഏകദേശം 5 വയസ്സുള്ള പുലി വീണത്. കാട്ടുപന്നിയാകുമെന്ന് ആദ്യം സംശയിച്ചെങ്കിലും പത്തനാപുരം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പുലിയെന്നു സ്ഥിരീകരിച്ചു.
ഡിഎഫ്ഒ വൈ.എം.
ഷാജി കുമാർ, ഡോ.ബി.ജി. സിബി എന്നിവരുടെ നേതൃത്വത്തിൽ പുലിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം മയക്കുവെടി വയ്ക്കാതെ വലയിട്ടു പിടിക്കാൻ തീരുമാനിച്ചു.
പുനലൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി വലയിട്ടു പുലിയെ കുടുക്കി മുകളിലെത്തിച്ചു. പിന്നീട് കൂട്ടിലാക്കി അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ച ശേഷം ഗവിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
റേഞ്ച് ഓഫിസർമാരായ ടി.ആർ.മനോജ്, എസ്.ദിവ്യ,ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ എം.എ.ഷാജി, ബി.ഗിരി എന്നിവർ നേതൃത്വം നൽകി.
കാട്ടാനയും കാട്ടുപന്നിയും ഇവിടെ ജനവാസ മേഖലയിൽ ഇറങ്ങുന്നതു പതിവാണെങ്കിലും പുലി എത്തുന്നത് ആദ്യമാണെന്നു നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]