മടത്തറ∙ മലയോര ഹൈവേയിൽ മടത്തറ കുളത്തൂപ്പുഴ പാതയിൽ അരിപ്പ അമ്മയമ്പലം ക്ഷേത്രത്തിനു സമീപം ചരക്ക് വാൻ അപകടത്തിൽപെട്ടു. വാൻ ഡ്രൈവർ നൗഫലിനു പരുക്കേറ്റു. വളവു തിരിയവേ വാഹനം നിയന്ത്രണം വിട്ടു വാൻ മറിയുകയായിരുന്നു.
സ്ഥലത്ത് എത്തിയ ചിതറ പൊലീസും നാട്ടുകാരും ചേർന്നു അപകടത്തിൽപെട്ട വാൻ ഉയർത്തി മാറ്റി.
മഴയിൽ റോഡിൽ തെന്നിയാണ് അപകടം. മഴ പെയ്താൽ ഹൈവേ പാതയിൽ വാഹനം ഓടിക്കാൻ കഴിയാത്ത തരത്തിൽ തെന്നലാണ്.
മടത്തറ മുതൽ ചോഴിയക്കോട് വരെ ഒട്ടേറെ അപകടമാണ് അടുത്തിടെ നടന്നത്. ബസുകൾ ഉൾപ്പെടെയാണ് അപകടത്തിൽപെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]