
ആൽമരം മുറിച്ചു മാറ്റി; പുതിയത് നട്ട് പരിപാലനം തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മീയ്യണ്ണൂർ ∙ ദശാബ്ദങ്ങളായി മീയണ്ണൂർ ജംക്ഷനിൽ എത്തുന്ന സഞ്ചാരികൾക്കും നാട്ടുകാർക്കും തണൽ നൽകിയ ആൽമരം മുറിച്ചു മാറ്റി. ആൽമരം ഉണങ്ങിയ നിലയിൽ ആയിരുന്നു.അപകടാവസ്ഥയിൽ ആയതിനാൽ ആൽമരം മുറിച്ചു മാറ്റുകയായിരുന്നു. ആൽമര മുത്തശ്ശിക്ക് ഹാരം ചാർത്തി കുട്ടികൾ വിട നൽകി. പഴയ ആൽമരം നിന്നതിനോട് ചേർന്ന് നാട്ടുകാർ മുൻകൈയെടുത്ത് പുതിയ തൈ വച്ചു പിടിപ്പിച്ചു.ദേശീയ വൃക്ഷമായ ആൽമരത്തെ സംരക്ഷിക്കാൻ മുന്നോട്ട് വന്ന കൊട്ടറ ശങ്കരമംഗലം സ്കൂൾ വിദ്യാർഥികൾ സംരക്ഷണ വേലി ഒരുക്കി. പൂയപ്പള്ളി പഞ്ചായത്ത് അംഗം ജയാരാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം നിഷ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എസ്.കെ.പ്രസാദ്, രാംരാജ്, വിമൽ, രാജീവ്, സ്കൂൾ പ്രതിനിധി എം.ആർ.സന്ദീപ്, പിടിഎ പ്രസിഡന്റ് അനിൽ ആഴാതിൽ, സ്കൂൾ കുട്ടികൾ, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.