കൊല്ലം∙ കൗതുകവും ആവേശവും നിറച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി കന്നിവോട്ടർമാർ. വോട്ട് എങ്ങനെ ചെയ്യണമെന്നതിനെപ്പറ്റി ജെൻസി വോട്ടർമാർക്കു ഒരു കൺഫ്യൂഷനും ഇല്ല.
മാധ്യമങ്ങളിലൂടെയും മറ്റും വോട്ട് ചെയ്യുന്നതിനെപ്പറ്റി മനസ്സിലാക്കിയിരുന്നതിനാൽ എല്ലാവരും വൈബോടെ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങി. ‘ആദ്യമായി വോട്ട് ചെയ്തതിന്റെ സന്തോഷമുണ്ട്.
പോളിങ് ബൂത്തിന് അകത്തേക്കു കയറിയപ്പോൾ ഉദ്യോഗസ്ഥർ സഹായിച്ചു. ഇതു വലിയൊരു ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കുന്നു’ പുനലൂർ ചെമ്മന്തൂർ വാർഡിലെ കന്നിവോട്ടറായ മുഹമ്മദ് ഇർഫാൻ പറയുന്നു.
ആദ്യ വോട്ടുകൾ പാഴാകില്ലെന്ന വിശ്വാസത്തിലാണ് ചെമ്മന്തൂർ വാർഡിലെ തന്നെ കന്നിവോട്ടർമാരായ ആൽവിൻ ജോൺസണും അൽഅമീനും.
വോട്ടിട്ടതിന്റെ മഷി അടയാളം സ്റ്റോറിയായി ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു വോട്ടറായി മാറിയത് പ്രിയപ്പെട്ടവരെ അറിയിക്കാൻ വെമ്പുന്നവരുമുണ്ട് കൂട്ടത്തിൽ. ‘ടെൻഷൻ അടിച്ചാണ് അകത്തേക്ക് കയറിയത്. മുൻപൊക്കെ വീട്ടിലെല്ലാവരും വോട്ട് ചെയ്യാൻ പോകുമ്പോൾ ഈ പ്രക്രിയ എങ്ങനെയാണെന്ന് അറിയാൻ ആഗ്രഹമുണ്ടായിരുന്നു.
ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു,’– കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ വാർഡിലെ കന്നിവോട്ടറായ മാലു എസ്.മധു പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

