
പുനലൂർ ∙ വാളക്കോട് റെയിൽവേ മേൽപാലത്തിലെ കുഴികൾ അടച്ചു സമ്പൂർണമായി ടാറിങ് നടത്തി.2 ദിവസം മുൻപ് ആരംഭിച്ച കുഴി അടയ്ക്കലിന്റെ ഭാഗമായി പ്ലാച്ചേരിക്കും പുനലൂരിലും മധ്യേ ഗതാഗതത്തിനു ഭീഷണിയായിരുന്ന എല്ലാ കുഴികളും നികത്തിയശേഷം ഇന്നലെ ടാറിങ് നടത്തി. വാളക്കോട് മേൽപാലത്തിന്റെ ഉപരിതലം തകർന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ വാർത്തകൾ മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
മേൽപാലത്തിലെ ടാറിങ്ങിനിടെ ഒന്നര മണിക്കൂറോളമാണ് ദേശീയപാതയിൽ ഗതാഗതം നിലച്ചത്. ഇത്തരം നിർമാണം നടക്കുമെന്നും ഗതാഗതം തടസ്സപ്പെടാൻ ഇടയുണ്ടെന്നും ബന്ധപ്പെട്ട
വകുപ്പ് അറിയിപ്പുകളും നൽകിയിരുന്നില്ല.
വാഹനങ്ങളുടെ നീണ്ടനിര പുനലൂർ പട്ടണത്തിൽ വരെ എത്തിയതോടെയാണ് പൊലീസ് അടക്കം പാലത്തിൽ ഗതാഗതം തടസപ്പെടുത്തി ടാറിങ് നടത്തുന്ന കാര്യം അറിഞ്ഞത്. ഇതുമൂലം സംസ്ഥാനാന്തര ചരക്ക് നീക്കപാതയിലെ നിരവധി ചരക്ക് വാഹനങ്ങളും കെഎസ്ആർടിസിയുടെയും തമിഴ്നാടിന്റെ എസ്ഇടിസി ബസുകളും വഴിയിൽ കുടുങ്ങി.
മഴ ശക്തമായതോടെയാണ് റോഡ് തകർന്നത്. ഒട്ടേറെ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് സമരങ്ങളും നടത്തിയിരുന്നു.
കലയനാട് വലിയ വളവിൽ ഉണ്ടായ കുഴിയും കലയനാട് റെയിൽവേ അടിപ്പാതയ്ക്ക് അടിഭാഗത്തെ കുഴിയും ജംക്ഷൻ സമീപത്തുള്ള കുഴിയും വാളക്കോട് വലിയ വളവിലെ കുഴിയും വാളക്കോട് പെട്രോൾ പമ്പിന് സമീപത്തെ കുഴിയും നികത്തി ടാറിങ് നടത്തിയിരിക്കുകയാണ്.
മൂന്നു മാസത്തേക്കെങ്കിലും ടാറിങ് ഇളകാതെ ഇരുന്നാൽ ഭാഗ്യം. ശബരിമല സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് കുഴിയടപ്പും അറ്റകുറ്റപ്പണികളും നടക്കും.
അതുവരെ എങ്കിലും ഇപ്പോൾ ഇട്ട ടാറിങ് ഇതുപോലെ നിലനിന്നാൽ മതിയെന്നാണ് നാട്ടുകാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]