
അധ്യാപക ഒഴിവ്
വെള്ളിമൺ ∙ ഗവ. യുപിഎസിൽ എൽപി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11നു നടക്കും.
വൈദ്യുതി മുടങ്ങും
അഞ്ചാലുംമൂട് ∙ നവോദയം, യൂണീ ഗ്രീൻ, പനമൂട്, ഇറക്കു കടവ്, ഊറ്റുക്കുഴി, കൊല്ലേരി എന്നിവിടങ്ങളിൽ 9 മുതൽ 2 വരെയും നീരാവിൽ ഭാഗത്ത് 9 മുതൽ 6 വരെയും. അയത്തിൽ ∙ ശാസ്ത്രി, മേലേമുക്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ.
കടപ്പാക്കട ∙ ചോതി കാഷ്യു, കുന്നിൽ, ഐസക് സ്ക്വയർ, ഐഒഎം, ടൗൺ ലിമിറ്റ് എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
പ്രതിഷ്ഠാ വാർഷികം
കുണ്ടറ ∙ പിള്ള വീട് കളരിയിലെ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. തന്ത്രി വൈക്കം നീണ്ടൂർ മന നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും.
രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8നു ദേവീഭാഗവതപാരായണം, 10നു കലശപൂജ, വൈകിട്ട് 6.30നു ദീപാരാധന.
ഡിവിഡന്റ് വിതരണം തുടങ്ങി
കൊല്ലം ∙ സഹകരണ അർബൻ ബാങ്കിൽ ഓഹരി ഉടമകൾക്കു 2024 – 25 സാമ്പത്തിക വർഷത്തിലെ 10% ഡിവിഡന്റ് വിതരണം ആരംഭിച്ചു. ഉദ്ഘാടനം ബാങ്ക് ചെയർമാൻ കെ.ബേബിസൺ നിർവഹിച്ചു.
ഡി.പ്രഭ, തരുൺ രാജ്, റാണി, മുത്തുകുമാർ എന്നിവർ ഡിവിഡന്റ് ഏറ്റുവാങ്ങി. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് സ്ഥിരമായി ഓഹരി ഉടമകൾക്കു ലാഭവിഹിതം നൽകുന്നുണ്ടെന്നു മാനേജിങ് ഡയറക്ടർ ആർ.ശ്രീകുമാർ അറിയിച്ചു.
സ്പോട് അഡ്മിഷൻ
കൊല്ലം ∙ ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ ഫുൾ ടൈം ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്കു ഇന്നും നാളെയും സ്പോട് അഡ്മിഷൻ നടക്കും. 50% മാർക്കോടെ ബിരുദം പാസായ വിദ്യാർഥികളെ കെടിയു മാനദണ്ഡ പ്രകാരം അഡ്മിറ്റ് ചെയ്യും.
എസ്സി/എസ്ടി/എസ്ഇബിസി വിഭാഗത്തിനു സംവരണ ആനുകൂല്യം ലഭ്യമാണ്. 6282389713.
മെഡിക്കൽ ക്യാംപ്
കരുനാഗപ്പള്ളി ∙ കേരള വാണിക വൈശ്യ സംഘം 115–ാം നമ്പർ കരുനാഗപ്പള്ളി ശാഖ 13 ന് രാവിലെ 10 മുതൽ റെയിൽവേ സ്റ്റേഷനു സമീപമുള്ള സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാംപും രക്തദാന ക്യാംപും നടത്തും. ഡോ.നാസർ അഹമ്മദ് ഉദ്ഘാടനം ചെയ്യും.
ഫോൺ: 9847580288,9544662426, 9847896667.
വിജയപഥം വിദ്യാഭ്യാസ ധനസഹായം
പുത്തൂർ ∙ ഗാന്ധിഭവൻ പുത്തൂർ കേന്ദ്രത്തിന്റെ വിജയപഥം വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പവിത്രേശ്വരം, കുളക്കട, നെടുവത്തൂർ, കുന്നത്തൂർ പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ തീർത്തും നിർധനരായ വിദ്യാർഥികൾക്കാണു സഹായം ലഭിക്കുക.
ഹൈസ്കൂൾ മുതൽ പ്രഫഷനൽ ബിരുദത്തിനു പഠിക്കുന്നവർക്കു വരെ അപേക്ഷിക്കാം. ഓഗസ്റ്റ് 20 ആണ് അവസാന തീയതി .
9605865000, 9605746000. ഉദ്ഘാടനം നാളെ
പരവൂർ ∙ കോട്ടപ്പുറം ഗവ.
എൽപി സ്കൂളിൽ കിഫ്ബി ഫണ്ടിൽ നിന്നു തുക വിനിയോഗിച്ചു നിർമാണം പൂർത്തിയാക്കിയ പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9നു മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷനാകും
എംബിഎ സീറ്റ് ഒഴിവ്
പുനലൂർ ∙ പുനലൂർ യുഐഎമ്മിൽ 2025-27 ബാച്ചിലെ ഒഴിവുള്ള എംബിഎ സീറ്റിലേക്ക് 10നും 11നും സ്പോട് അഡ്മിഷൻ നടക്കുന്നു.
ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 7025116518,8943298156.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]