
വീടിനോടു ചേർന്ന പുരയിടത്തിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ നിലയിൽ
പൂയപ്പള്ളി ∙ വീടിനോടു ചേർന്ന പുരയിടത്തിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി. ഓയൂർ കാളവയൽ സൈനുലാബ്ദീൻ മൻസിലിൽ ജമാൽ (67) ആണ് കഞ്ചാവ് ചെടിയുമായി പിടിയിലായത്.
കഞ്ചാവ് വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനിടയിലാണ് വീടിന് സമീപത്ത് മരച്ചീനി നട്ടിരുന്ന പുരയിടത്തിൽ കഞ്ചാവ് ചെടി കണ്ടത്.
ഒരു ചെടിക്ക് 160 സെന്റിമീറ്റർ ഉയരം ഉണ്ട്.കൊട്ടാരക്കര ഡിവൈഎസ്പി ബൈജുകുമാറിന്റെ നിർദേശത്തിൽ പൂയപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ടി.ബൈജു, എസ്ഐ രജനീഷ് മാധവൻ, എസ്സിപിഒമാരായ ബിനീഷ് സാബു, അൻവർ, ബിജുകുമാർ, നിഷാദ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]