കൊല്ലം ∙ കാഷ്യു കോൺക്ലേവിന്റെ ഭാഗമായി നടത്തിയ ഫാക്ടറി മാനേജർമാർ, ഇൻസ്പെക്ടർമാർ, യൂണിയൻ കൺവീനർമാർ എന്നിവരുടെ ആലോചനാ യോഗം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ എംഡി കെ.സുനിൽ ജോൺ അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങളായ ജി.ബാബു, ബി.സുജീന്ദ്രൻ, ക്ഷേമനിധി ബോർഡ് ഭരണ സമിതിയംഗം അയത്തിൽ സോമൻ, എസ്.എൽ.സജികുമാർ, പ്രൊഡക്ഷൻ മാനേജർ എ.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധികളുടെ പരിഹാര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന കോൺക്ലേവ് 14 ന് ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിലാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പ്രചാരണാർഥം ജില്ലയിലെ കശുവണ്ടിത്തൊഴിലാളികൾ നാളെമുതൽ 13 വരെ ഭവന സന്ദർശനം നടത്തും. കോർപറേഷന്റെ വിവിധ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയും വിൽപന നടത്തുകയും ചെയ്യും.
അമേരിക്കൻ അധികനികുതിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ വെല്ലുവിളി മറികടക്കാൻ പ്രാദേശികമായി ഉൽപന്നങ്ങൾ വിറ്റഴിക്കുകയാണ് ലക്ഷ്യം.
ഒപ്പം മറ്റു രാജ്യങ്ങളിൽ നിന്ന് കാലിത്തീറ്റയെന്ന പേരിൽ നിലവാരമില്ലാത്ത പരിപ്പ് ഇറക്കുമതി നടത്തി റീപ്രോസസിങ്ങിലൂടെ കബളിക്കുന്നതിനെതിരായ ബോധവൽക്കരണവും നടത്തും.
കാഷ്യു അസംബ്ലി
കാഷ്യു കോൺക്ലേവിന് മുന്നോടിയായി കശുവണ്ടി വികസന കോർപറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികളിൽ 13 ന് കാഷ്യു അസംബ്ലി സംഘടിപ്പിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]