
പുത്തൂർ ∙ കാരിക്കൽ മുക്കിൽക്കട–ഭജനമഠം റോഡ് തകർന്നു യാത്രദുരിതമേറിയിട്ടും നവീകരിക്കാൻ നടപടിയില്ലാത്തതിൽ വ്യാപക പ്രതിഷേധം. 2 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള റോഡിൽ മുക്കിൽക്കട
മുതൽ കുറച്ചു ഭാഗം ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചു കോൺക്രീറ്റിങ് നടത്തിയിട്ടുണ്ട്. ബാക്കിയുള്ള മുഴുവൻ റോഡും കുണ്ടും കുഴിയുമായി തകർന്നു കിടക്കുകയാണ്.
മഴക്കാലത്താണ് കൂടുതൽ ദുരിതം. റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കും.
ആഴമറിയാതെ എത്തുന്ന ബൈക്ക് യാത്രികർ മറിഞ്ഞു വീണു പരുക്കേറ്റ സംഭവങ്ങളും ഉണ്ട്.
പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻപുരം കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലൂടെ കടന്നുപോകുന്ന റോഡായതിനാൽ ദിനംപ്രതി ഒട്ടേറെ പേർ ആശ്രയിക്കുന്ന റോഡാണിത്. അയിരുക്കുഴി, വാണിവിള എൽപി സ്കൂളുകളിലേക്കുള്ള റോഡും ഇതു തന്നെയാണ്. വെട്ടിക്കുഴി പാലത്തിന്റെ ഇരുവശങ്ങൾ, എസ്എൻ പുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുൻവശം,സത്യവാൻ മുക്ക് മുതൽ കാരിക്കുഴി വരെയുള്ള ഭാഗം എന്നിവിടങ്ങളിൽ എണ്ണിയാൽ തീരാത്ത കുഴികളാണ്.
വാണിവിള ഭാഗത്ത് ചിലയിടങ്ങളിൽ റോഡ് ടാർ ചെയ്തതാണ് എന്നു പോലും തോന്നില്ല. വർഷങ്ങൾക്കു മുൻപ് പ്രധാൻമന്ത്രി ഗ്രാമ സഡക് യോജന റോഡ് പദ്ധതിയിൽ നവീകരിച്ച റോഡ് ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി കുഴിച്ച ശേഷമാണ് ഇന്നത്തെ അവസ്ഥയിലായത്. പൈപ്പ് സ്ഥാപിച്ച ശേഷം വേണ്ട
തരത്തിൽ റോഡ് നവീകരിച്ചില്ല. പിന്നീടിങ്ങോട്ട് ഒരു അറ്റകുറ്റപ്പണികളും നടന്നിട്ടുമില്ല.
റോഡ് നവീകരിക്കുന്നതിന് ഇനി ഏതു വാതിലിൽ മുട്ടണം എന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]