
കുണ്ടറ∙ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിൽക്കുന്ന കൂറ്റൻ മരങ്ങൾ കൊല്ലം – തിരുമംഗലം ദേശീയ പാതയിലെ യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാതയിലേക്ക് ചാഞ്ഞ് നിൽക്കുന്ന ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നത് പതിവായി.
മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിലേക്കാണു ചില്ലകൾ വീഴുന്നത്. ബലം കുറഞ്ഞ പൂവാക ഉൾപ്പെടെയുള്ള, വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ റോഡിലേക്ക് ചാഞ്ഞാണു നിൽക്കുന്നത്. ചില്ലകൾ വളർന്ന് റോഡിന്റെ മറുവശം വരെ എത്തി.
മഴയത്ത് ഇവ റോഡിലേക്ക് ഒടിഞ്ഞു വീഴാം.
ശക്തമായ കാറ്റിൽ ചില്ലകൾ ആടി ഉലയുന്നതിനാൽ ഭീതിയോടെയാണ് എതിർ വശത്തെ വ്യാപാരികൾ കഴിയുന്നത്. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നിർദേശമുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഒട്ടേറെ തവണ റെയിൽവേ അധികൃതർക്ക് പരാതി നൽകിയെങ്കിലും അവഗണിക്കുകയാണെന്നും വ്യാപാരികൾ ആരോപിച്ചു. ചാഞ്ഞുനിൽക്കുന്ന ശിഖരങ്ങൾ എങ്കിലും മുറിച്ചു ഭീതി ഒഴിവാക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]