
കൊല്ലം∙ജില്ലാ പ്രൈവറ്റ് ബസ് ഒാപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ സമരം ജില്ലയിൽ പൂർണം. സ്വകാര്യ ബസിനെ മാത്രം ആശ്രയിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരും കെഎസ്ആർടിസി ബസ് സർവീസ് ഇല്ലാത്ത റൂട്ടുകളിലെ യാത്രക്കാരും വലഞ്ഞു.
പലരും സമാന്തര സർവീസ് നടത്തിയ വാഹനങ്ങളെയും ഒാട്ടോ റിക്ഷകളെയുമാണ് ആശ്രയിച്ചത്.
അതേസമയം കെഎസ്ആർടിസി പതിവു സർവീസുകൾ മാത്രമാണ് നടത്തിയത്. ജില്ലയിലെ കിഴക്കൻ മേഖലയിലെ ചില റൂട്ടുകളിലും സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാരെ ഭാഗികമായി ബാധിച്ചു. ട്രെയിനുകൾ പതിവിലും കൂടുതൽ തിരക്ക് കാണപ്പെട്ടു. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് പരിഷ്കരിക്കുക, ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര സർവീസുകളുടെ പെർമിറ്റ് പുതുക്കി നൽകുക,
സ്വകാര്യ ബസ് മേഖലയുടെ നിലനിൽപ് ഇല്ലാതാക്കുന്ന അശാസ്ത്രീയ നയങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സമരം നടത്തിയത്. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് അസോസിയേഷൻ തീരുമാനം.
ഇന്നു നടക്കുന്ന പൊതു പണി മുടക്കിൽ അസോസിയേഷൻ പങ്കെടുക്കുമെന്ന് പ്രസിഡന്റ് എം.ഡി രവി, സെക്രട്ടറി ലോറൻസ് ബാബു എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]