
കെഎസ്ആർടിസി ബസ് ഇടിച്ച് പൊലീസ് വാഹനം മറിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുളത്തൂപ്പുഴ ∙ കെഎസ്ആർടിസി ബസ് പൊലീസ് വാഹനത്തിൽ ഇടിച്ച് അപകടം. ഇടിയിൽ പൊലീസിന്റെ ബൊലേറോ വാൻ മറിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ എസ്ഐ ഗണേഷ്, ഉബൈദ്, ഹരികുമാർ എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെ തെന്മല – കുളത്തൂപ്പുഴ റോഡിലെ അയ്യൻ പിള്ള വളവിനു സമീപത്തായിരുന്നു അപകടം. കായിക്കര കുന്നുംപുറം ഭാഗത്തേക്കുള്ള പാതയിലേക്കു തിരിഞ്ഞ പൊലീസ് വാഹനത്തിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്നു കുറച്ചു സമയം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ചാണു പൊലീസ് വാഹനം മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവസ്ഥലത്തു മദ്യപിച്ചെത്തി ബഹളം വച്ച കുളത്തൂപ്പുഴ സ്വദേശി അബ്ദുൽ സലാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.