കൊല്ലം.∙ നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടും സ്വകാര്യ മേഖലയിലേക്ക്. മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിട
സമുച്ചയവും 14 ഏക്കർ സ്ഥലവും ഉപയോഗപ്പെടുത്തി പുതിയ കോഴ്സുകളും വിനോദസഞ്ചാര പദ്ധതിയും (എജ്യുടെയ്ൻമെന്റ്) ആരംഭിക്കുന്നതിനാണു സ്വകാര്യ പങ്കാളിത്തം. ഇതു സംബന്ധിച്ച കരാർ അംഗീകാര പത്രം (ലെറ്റർ ഓഫ് അവാർഡ്) നാളെ കൈമാറും.
കൊല്ലം ആശ്രാമത്ത് മർമപ്രധാനമായ 3 ഏക്കർ സ്ഥലത്ത് 56 കോടി രൂപ ചെലവഴിച്ചു നിർമിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അടുത്തിടെ കൈമാറിയത് വലിയ വിവാദമായിരുന്നു.
ചവറയിൽ, നൈപുണ്യ വികസനത്തിനുള്ള വിശിഷ്ട കേന്ദ്രം എന്ന നിലയിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ നിർമാണം തുടങ്ങിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും ഊരാളുങ്കൽ കോ– ഓപ്പറേറ്റീവിനു കൈമാറിയിരുന്നു.
9.02 ഏക്കർ സ്ഥലമാണ് കൺസ്ട്രക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസ്. 36,500 ചതുരശ്ര മീറ്റർ ആണ് കെട്ടിട
വിസ്തൃതി. ചാത്തന്നൂരിൽ ആരംഭിക്കാനിരുന്ന കൺസ്ട്രക്ഷൻ അക്കാദമിയാണ് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ഷിബു ബേബിജോണിന്റെ ശ്രമഫലമായി ചവറയിലേക്കു മാറ്റിയത്.
ബ്ലൂ ഇക്കോണമി വികസനത്തിന് ഉതകുന്ന വിധത്തിൽ കേരളത്തെ മാരിടൈം വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റാനുള്ള സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായാണ് രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസ–വിനോദ പദ്ധതിക്കു സ്വകാര്യ പങ്കാളിത്ത കരാർ.
ടൂറിസം, ഐടി തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ കൺസോർഷ്യമാണ് പദ്ധതി ആരംഭിക്കുന്നത്.
മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനായി നിർമിച്ച്, വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും ഏകദേശം 14 ഏക്കർ സ്ഥലവും ഉപയോഗപ്പെടുത്തുന്നതിന് ഇ ടെൻഡർ മുഖേനയാണ് മാരിടൈം ബോർഡ് പങ്കാളിയെ കണ്ടെത്തിയത്. പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്
വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നീണ്ടകര തുറമുഖ സമുച്ചയത്തിൽ സമുദ്ര സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള ലക്ഷ്യവുമായി മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.
അന്ന് ജലവിഭവ മന്ത്രിയായിരുന്ന എൻ.കെ.പ്രേമചന്ദ്രനാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു മുൻകൈ എടുത്തത്. തുടർന്നു വന്ന ഉമ്മൻചാണ്ടി സർക്കാർ പുതിയ ക്യാംപസ് നിർമിക്കുന്നതിനു 24.8 കോടി രൂപ അനുവദിച്ചു.
അക്കാദമിക് ബ്ലോക്ക്, വിദ്യാർഥികൾക്കും ജീവനക്കാർക്കും രാജ്യാന്തര നിലവാരമുള്ള ഹോസ്റ്റൽ, ലൈബ്രറി, കന്റീൻ, പരേഡ് ഗ്രൗണ്ട്, നീന്തൽ കുളം, ഓഡിറ്റോറിയം എന്നീ സൗകര്യങ്ങൾ ഒരുക്കി. ഇവ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണ്.
ലസ്കർ, സ്രാങ്ക് കോഴ്സുകൾ ഇൻസ്റ്റിറ്റ്യൂട്ട് നടത്തി വന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

