കൊല്ലം ∙ കൊല്ലം എസ്എൻ കോളജ് ബോട്ടണി വിഭാഗം, കേരള വനം വന്യജീവി വകുപ്പുമായി ചേർന്ന് കോളജ് ക്യാംപസിൽ വിവിധ ഇടങ്ങളിൽ പറവകൾക്ക് ദാഹജലം ഒരുക്കി. കൊല്ലം മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പ്രഫ. ഡോ.
ലൈജു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓർഡിനേറ്ററും ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ പി.ജെ.അർച്ചന സ്വാഗതവും ബോട്ടണി വിഭാഗം വിദ്യാർഥി എസ്.ആർ.പാർവതി നന്ദിയും എസ്എൻ ട്രസ്റ്റ് ട്രഷറർ ഡോ.
ജയദേവൻ ആശംസയും പറഞ്ഞു. പറവകൾക്ക് ദാഹജലം കൊടുക്കുന്ന പദ്ധതി വിദ്യാർഥികൾ അവരുടെ വീടുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

