കൊട്ടിയം∙വേനൽ തുടങ്ങിയതോടെ ആദിച്ചനല്ലൂർ പഞ്ചായത്തിലെ വെളിച്ചിക്കാല കടുത്ത ജലക്ഷാമത്തിലേക്ക്. കിണറുകളിലെ ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
ഇതോടൊപ്പം ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് നിരന്തരമായി പൊട്ടുന്നത് മൂലം കുടിവെള്ളം ക്ഷാമം നേരിടുന്നതു ജനങ്ങളുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വെളിച്ചിക്കാല വഴി കടന്നു പോകുന്ന കെഐപി കനാൽ വഴി വെള്ളം എത്തിയാൽ ഏറെ നാളത്തേക്ക് ജനങ്ങൾക്ക് ആശ്വാസമാകും.
എന്നാൽ കനാൽ തുറക്കാനുള്ള നടപടികൾ വൈകുകയാണ്.
മാത്രമല്ല കനാലിന്റെ ഇരുകരകളിലും കനാലിന് ഉള്ളിലും വലിയ തോതിൽ കാട് മൂടി. ഇവിടെ വന്യജീവികളുടെ ശല്യമുണ്ടെന്നാണു നാട്ടുകാർ പറയുന്നത്.
പകൽ സമയത്ത് ഇവിടെ ലഹരി സംഘങ്ങൾ തമ്പടിക്കുന്നുമുണ്ട്. നാട്ടുകാർ പരാതിപ്പെട്ടപ്പോൾ കനാലിന്റെ അടിത്തട്ട് മാത്രം ശുചീകരിക്കാമെന്നാണ് അധികൃതർ ഉറപ്പു നൽകിയിരിക്കുന്നത്.
അതേസമയം കനാലിൽ കൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കിയെങ്കിൽ മാത്രമേ വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടാകൂ എന്നാണ് നാട്ടുകാർ പറയുന്നത്.
കനാൽ ശുചീകരിച്ചിട്ട് വർഷങ്ങളായി. ഇത് മൂലം കനാലിന്റെ കൈവരികളിലും കനാലിലും പാഴ്മരങ്ങൾ വളർന്നു.
കാടു മൂടിക്കിടക്കുന്ന ഈ കനാൽ ഭാഗത്ത് മുൻപ് സാമൂഹിക വിരുദ്ധർ തീയിട്ട സംഭവം ഉണ്ടായിട്ടുണ്ട്.
തീ കെടുത്താനായി അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് ഇവിടെ എത്താൻ ബുദ്ധിമുട്ടാണ്. കനാൽ പരിസരത്ത് ഒട്ടേറെ വീടുകളുണ്ട്.
ഏതെങ്കിലും സാഹചര്യത്തിൽ വീടുകളിലേക്ക് തീ പടർന്നാൽ വലിയ ദുരന്തം ഉണ്ടാകുമെന്ന് പഞ്ചായത്തംഗം ഷാജി ലൂക്കോസ് പറഞ്ഞു. അതിനാൽ കനാലിന്റെ ഇരുകരകളും കനാലിന് ഉള്ളിലും ശുചീകരണം നടത്തിയ ശേഷം വെള്ളം തുറന്നു വിടാൻ കെഐപി അധികൃതർ തയാറാകണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

