
അഞ്ചൽ ∙ വിവിധ സ്ഥലങ്ങളിലെ സ്വകാര്യ വസ്തുക്കളിൽ നിന്ന് ചന്ദന മരം മുറിച്ചു കടത്തിയ കേസുകളിലെ 2 പ്രതികളെ വനപാലകർ അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂർ സ്വദേശി മുജീബ് (49) , പാലക്കാട് നെല്ലായി അബ്ദുൽ അസീസ് (40) എന്നിവരാണു പിടിയിലായത്. ഒട്ടേറെ കേസുകളിൽ പ്രതികളായ ഇവരെ പിടികൂടാൻ പുനലൂർ വനം കോടതി വാറന്റ് നൽകിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നു വനപാലകർ പറഞ്ഞു . …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]