
കടയ്ക്കൽ ∙ വികസന പദ്ധതിയുടെ പേരിൽ പണം പാഴാക്കി കളഞ്ഞതിന്റെ സ്മാരകങ്ങളായി കുറെ കെട്ടിടങ്ങൾ. കടയ്ക്കൽ പഞ്ചായത്തിൽ ചായിക്കോട്ടാണു ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കെട്ടിടങ്ങൾ ഉപയോഗമില്ലാതെ നശിക്കുന്നത്.
ചിലതു ഹരിത കർമ സേനയ്ക്കു മാലിന്യം കൂട്ടിയിടാനുള്ള സ്ഥലമാക്കി മാറ്റി. ഇങ്ങനെയുള്ള കെട്ടിടങ്ങൾ ‘നടക്കാത്ത പദ്ധതികളുടെ സ്മാരകങ്ങൾ’ ആയി തുടരുമ്പോഴും വീണ്ടും പഞ്ചായത്ത് കെട്ടിടങ്ങൾ നിർമിച്ചുകൂട്ടുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് ഒന്നര ഏക്കർ സ്ഥലം ചായിക്കോട്ട് വാങ്ങി.
ഇവിടെയാണു കെട്ടിടങ്ങൾ നിർമിച്ചത്. ആദ്യം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു സ്ലോട്ടർ ഹൗസിനായി (അറവുശാല) കെട്ടിടം നിർമിച്ചു.
കന്നുകാലികളെ കശാപ്പു ചെയ്ത് ഇറച്ചി വിൽപനയ്ക്കായി കൊണ്ടുപോകുന്നതിനായാണിതു നിർമിച്ചത്. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയെങ്കിലും ഉപയോഗിച്ചില്ല.
നശിച്ച കെട്ടിടത്തിന്റെ ഭാഗം ഇപ്പോൾ ഹരിത കർമ സേനയ്ക്കു നൽകിയിരിക്കുകയാണ്.
വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിനായി നിർമിച്ച കെട്ടിടവും നശിച്ചു. ഇതിനും ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു.
എന്നാൽ, ഈ കെട്ടിടത്തിൽ കേന്ദ്രം തുടങ്ങിയില്ല. ഇതിന്റെ ജനലുകളും ഗേറ്റും തകർന്നു.
ഇവിടെ പന്നികളുടെ താവളമാണെന്നാണ് ആരോപണം. മാലിന്യം ശേഖരിച്ച് എത്തിച്ചു കൂട്ടിയിടാൻ ഉള്ള സ്ഥലമാണ് ഇപ്പോൾ ചായിക്കോട്.
കെട്ടിടങ്ങൾക്കു ചുറ്റിലും കാടു കയറി കിടക്കുകയാണ്. കൂട്ടിയിടുന്ന മാലിന്യം യഥാസമയം കൊണ്ടുപോകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]