
കൊല്ലം ∙ ബീച്ച് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള ലൈഫ് ഗാർഡുമാർക്ക് യൂണിഫോമും മറ്റു സുരക്ഷാ ഉപകരണങ്ങളും വാങ്ങി നൽകാൻ സന്നദ്ധരായി റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ. അഴീക്കൽ ബീച്ചിലെയും ലൈഫ് ഗാർഡുമാർക്കും സുരക്ഷാ ഉപകരണങ്ങൾ നൽകുമെന്ന് ക്ലബ് പ്രസിഡന്റ് സുജിത് കുമാർ, സെക്രട്ടറി ഷാഫി കുരുമ്പേലിൽ, സർവീസ് പ്രൊജക്ട് ഡയറക്ടർ ടൈറ്റസ് എസ്.
കുമാർ എന്നിവർ അറിയിച്ചു. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ, തീരത്തു കെട്ടാനുള്ള വടം, അനൗൺസ്മെന്റ് സംവിധാനം എന്നിവയാകും നൽകുക.
മലയാള മനോരമ വാർത്തയെ തുടർന്നാണ് റോട്ടറി ക്ലബ്ബിന്റെ ഇടപെടൽ.ജീവൻ രക്ഷാപ്രവർത്തനത്തിനു ലൈഫ് ഗാർഡുമാർക്ക് ആവശ്യമായ ഉപകരണങ്ങളുടെ കുറവു സംബന്ധിച്ചു വിനോദ സഞ്ചാര വകുപ്പിന്റെ ഹെഡ് ഓഫിസിൽ വിവരം അറിയിച്ചതായി ഡപ്യൂട്ടി ഡയറക്ടർ എ.ഷാനവാസ്ഖാൻ പറഞ്ഞു.ബീച്ച് സുരക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഹെഡ് ഓഫിസിൽ നിന്നാണു ലഭ്യമാക്കുന്നത്.
ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. ഒരുമാസത്തിനുള്ളിൽ ഉപകരണങ്ങൾ ലഭ്യമാകും.
ലൈഫ് ഗാർഡുമാരുടെ ചീഫ് കോ– ഓർഡിനേറ്ററേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.∙ ബീച്ചിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയും ഏറെക്കാലമായി പ്രവർത്തിക്കുന്നില്ല. 3 ക്യാമറയാണ് ഇവിടെ സ്ഥാപിച്ചിരുന്നത്.
പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരുന്നതാണ്.∙ ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമാണ്. ബീച്ചിൽ എത്തുന്ന ഒട്ടേറെപ്പേർ കാൽ നനയ്ക്കാനായി തിരയിൽ ഇറങ്ങുന്നതു അപകട
ഭീഷണി ഉയർത്തുന്നു.ലൈഫ് ഗാർഡുമാർ ഇവരെ നിയന്ത്രിക്കുന്നുണ്ടെങ്കിലും വൈകിട്ട് 7ന് ഇവരുടെ ഡ്യൂട്ടി കഴിഞ്ഞാൽ പിന്നെ മുന്നറിയിപ്പു നൽകാൻ പോലും ആരുമുണ്ടാകില്ല. മുൻ വർഷങ്ങളിൽ വടം ഉപയോഗിച്ചു വേലികെട്ടി നിയന്ത്രണം ഏർപ്പെടുത്തുമായിരുന്നു.
കാലപ്പഴക്കം മൂലം വടം നശിച്ചു. ലൈഫ് ഗാർഡുമാരുടെ ഡ്യൂട്ടി കഴിയുമ്പോൾ ഒരു നിയന്ത്രണവും ബീച്ചിൽ ഇല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]