
റെയിൻബോ നഗർ റസിഡൻസ് അസോസിയേഷൻ കുടുംബസംഗമം നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ പുലമൺ റെയിൻബോ നഗർ റസിഡൻസ് അസോസിയേഷന്റെ വാർഷിക കുടുംബസംഗമം കൊല്ലം റൂറൽ ജില്ലാ പൊലീസ് ഉപമേധാവി എം.ആർ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, സിബിഎസ്സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗർ പ്രസിഡന്റ് ഡോ. ഷിജു മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജേക്കബ് മാത്യു കുരാക്കാരൻ, പി.ജോൺ, ആർ.പ്രസാദ്, ജി.രവീന്ദ്രൻപിള്ള, എം.സുശീലൻപിള്ള, ജി.രമ കുമാരിയമ്മ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.