
കൊല്ലം ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം നിരോധിച്ചു: പരവൂർ ∙ കൊല്ലം–പരവൂർ തീരദേശ പാതയിൽ പൊഴിക്കര ക്ഷേത്രം മുതൽ കടപ്പുറം വരെയുള്ള ഭാഗത്തു ടാറിങ് നടക്കുന്നതിനാൽ ഇന്നുമുതൽ 10 വരെ പൂർണമായും ഗതാഗതം നിരോധിച്ചിരിക്കുന്നതായി പരവൂർ നഗരസഭ അറിയിച്ചു. ഇരുചക്ര വാഹനങ്ങളും പോകാൻ അനുവദിക്കില്ല.
സൗജന്യ വർക്ഷോപ്
പാരിപ്പള്ളി ∙ കെൽട്രോൺ നോളജ് സെന്ററിൽ നാളെയും മറ്റന്നാളും വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്സ് കോഴ്സ് സൗജന്യ വർക്ഷോപ് നടക്കും. വിവരങ്ങൾക്ക്: 9072592412, 9072592416.
നോട്ട്ബുക്ക് വിതരണം
പരവൂർ∙ നെടുങ്ങോലം എസ്എൻഡിപി ശാഖ അംഗങ്ങളിലെ കുടുംബങ്ങളിലെ എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ നോട്ട്ബുക്ക് വിതരണം നടത്തുന്നു. നോട്ട്ബുക്കിനായുള്ള അപേക്ഷ ശാഖ ഓഫിസിൽ നിന്നു ലഭിക്കും.16നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി ∙ ആലപ്പാട്ട് തുറ എൽപിഎസിൽ നിലവിൽ ഒഴിവുള്ള 4 അധ്യാപക തസ്തികയിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെള്ള പേപ്പറിൽ തയാറാക്കി സാക്ഷ്യപത്രങ്ങൾ സഹിതം നാളെ 5 മണിക്കു മുൻപായി നൽകണം. അഭിമുഖം 10 ന് പകൽ 10.30 ന് എസ്എസ്വി കരയോഗം ഓഫിസിൽ വച്ച് നടത്തുമെന്നു മാനേജർ അറിയിച്ചു.
സീറ്റ് ഒഴിവ്:അപേക്ഷിക്കാം
കൊല്ലം∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ ബാലവാടിക ഒന്നിലും ഒന്നാം ക്ലാസിലും ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അവസാന നിയതി: 15. ഫോൺ: 0474 2799494, 2799696.
ജില്ലാ ബാഡ്മിന്റൻ ചാംപ്യൻഷിപ്
കൊല്ലം ∙ ജില്ലാ ബാഡ്മിന്റൻ ചാംപ്യൻഷിപ് 2 ഘട്ടങ്ങളിലായി നടക്കും. അണ്ടർ (11, 13, 15) വിഭാഗം മത്സരങ്ങൾ 25, 26 തീയതികളിൽ ചാത്തന്നൂർ ഇസിയാൻ ഇൻഡോർ സ്റ്റേഡിയത്തിലും അണ്ടർ (17, 19), സീനിയർ, മാസ്റ്റേഴ്സ്, വെറ്ററൻസ് മത്സരങ്ങൾ ജൂൺ 12 മുതൽ 14 വരെ പുത്തൻകുളം ഇസിയാൻ സ്പോർട്സ് സിറ്റി ആൻഡ് കൺവൻഷൻ സെന്ററിലും നടക്കും. ആദ്യ ഘട്ടത്തിൽ പങ്കെടുക്കുന്നവർ 18ന് ഉച്ചയ്ക്കു 2നു മുൻപ് അസോസിയേഷൻ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്നവർക്ക് 26ാം തീയതിക്കു ശേഷമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. 9447103033.
ഭദ്രകാളി മാടസ്വാമി ക്ഷേത്രത്തിൽ ഉത്സവം
അഗസ്ത്യക്കോട് ∙ ഭദ്രകാളി – മാടസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയും നടക്കും. ഇന്ന് 12.30ന് അന്നദാനം, 7.30നു സിനിമാറ്റിക് ഡാൻസ്. നാളെ 11നു നൂറുംപാലും, 12.30ന് അന്നദാനം, 4ന് എഴുന്നള്ളത്ത്, 6നു പ്രഭാഷണം, 8.30നു കുരുതി, 9.30ന് നാടൻപാട്ട്.