കടയ്ക്കൽ∙ ഇരുചക്ര വാഹനങ്ങൾ, റബർ ഷീറ്റ് എന്നിവ മോഷണം നടത്തുന്ന ചിതറ സ്വദേശികളായ 3 പേർ പിടിയിൽ. കൊല്ലായിൽ സ്വദേശി ആഷിക് (19) കടയ്ക്കൽ പൊലീസിലും കൊല്ലായിൽ കിളിത്തട്ട് സ്വദേശി സജിത്ത് (22) പാങ്ങോട് പൊലീസിലും ചിതറ തുമ്പമൺതൊടി സ്വദേശി മുഹമ്മദ് ഹാരിഷ് (20) തമിഴ്നാട് പൊലീസിലും ആണ് അറസ്റ്റിലായത്.
തമിഴ്നാട് തെങ്കാശിയിൽ നിന്നു രണ്ടു ആഡംബര ഇരുചക്ര വാഹനങ്ങൾ സംഘം മോഷ്ടിച്ചിരുന്നു. മോഷണ ബൈക്കിൽ എത്തിയ സംഘം കടയ്ക്കൽ കാഞ്ഞിരത്തുംമൂട്ടിൽ നിന്നു റബർ മോഷണം നടത്തി കടന്നിരുന്നു.
പേഴുംമൂട്ടിൽ ബൈക്ക് വർക്ഷോപ്പിൽ ബൈക്കിന്റെ കേടുപാട് തീർക്കാൻ എത്തിയപ്പോഴാണ് ആഷിക് പിടിയിലായത്.
മൂന്ന് പേരും സുഹൃത്തുക്കളും ഒട്ടേറെ കേസിൽ പ്രതികളുമാണ്.കടയ്ക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ആഷിക്, അജിത്ത്. തമിഴ്നാട് നിന്നു ബൈക്ക് മോഷണം നടത്തിയ കേസിലും ഇവർ പ്രതികളാണ്.
സജിത്ത് പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലും പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

