കൊട്ടാരക്കര∙ഒരു വർഷം മുൻപ് ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുലമൺതോട് നവീകരണ പദ്ധതി പാളി. തോട് നവീകരിച്ച് സൗന്ദര്യവൽക്കരണം നടത്തുമെന്നും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും ജൈവവേലി നിർമിച്ച് 18 കിലോമീറ്ററോളം ദൂരം വരുന്ന തോട് സംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ കൊട്ടാരക്കര ടൗണിൽ ചില ശുചീകരണങ്ങളും സംരക്ഷണഭിത്തി നിർമാണവും മാത്രമാണ് നടപ്പായത്. ശുചീകരിച്ച തോട് പ്രദേശങ്ങൾ വീണ്ടും കാട് കയറുകയും ചെയ്തു. തുടർച്ചയായി നിരീക്ഷണം നടത്തി മാലിന്യം തള്ളൽ പൂർണമായും തോട്ടിൽ നിന്നും ഒഴിവാക്കുമെന്നും പ്രഖ്യാപനം നടന്നു.
എന്നാൽ മാലിന്യം തോട്ടിലൂടെ ഒഴുകി നടക്കുന്നു.
മാലിന്യം തോട്ടിലൂടെ ഒഴുക്കുന്ന ഉറവിടങ്ങൾ കണ്ടെത്താനായില്ല.ഒരു ഇഞ്ച് കയ്യേറ്റ ഭൂമി പോലും തിരികെ പിടിച്ചില്ല. വർഷങ്ങൾക്ക് മുൻപ് നവീകരണത്തിനായി 2.5കോടി രൂപയുടെ കരാർ നൽകിയിരുന്നു.
ഈ പദ്ധതി മാത്രമാണ് പൂർത്തിയാക്കിയത്. പുലമൺപാലത്തിന്റെ വശങ്ങളിൽ ഫെൻസിങ്, മീൻപിടിപാറ ടൂറിസം മേഖല നവീകരണം, ഉല്ലാസയാത്രകൾ, വാക്ക് വേ ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾക്ക് രൂപം നൽകിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ നൂറുക്കണക്കിനാളുകളാണ് പങ്കെടുത്തത്.
പിന്നീട് ആരും തിരിഞ്ഞ് നോക്കാതായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]