കടയ്ക്കൽ∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു 43 കാരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും കടയ്ക്കൽ ക്ഷേത്ര കുളത്തിലെ വെള്ളത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി ജെ.ചിഞ്ചു റാണി. കലക്ടർ എൻ.ദേവീദാസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
ഇന്നലെ വൈകിട്ട് കടയ്ക്കൽ ക്ഷേത്രക്കുളത്തിന്റെ കവാടത്തിൽ എത്തിയ കലക്ടർ മന്ത്രി എന്നിവരോട് നാട്ടുകാരും ജനപ്രതിനിധികളും കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.
ഡി ഷൈൻകുമാർ, കാംകോ ചെയർമാൻ ബുഹാരി, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ, എസ്.വിക്രമൻ, ആർ.എസ്.ബിജു, ജെ.എം.മർഫി,സി. ദീപു, ജെ.സി.അനിൽ എന്നിവർ പങ്കെടുത്തു.
ഒരാഴ്ച കഴിഞ്ഞ് കുളത്തിലെ വെള്ളം വീണ്ടും പരിശോധന നടത്തിയ ശേഷം തുടർ നടപടി ആലോചിക്കാമെന്നു കലക്ടർ പറഞ്ഞു. കടയ്ക്കൽ പഞ്ചായത്തിലെ ആൽത്തറമൂട്, തുമ്പോട് വാർഡുകളുടെ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ ഇന്നലെയും തുടർന്നു.
വരും ദിവസങ്ങളിൽ ആരോഗ്യ പരിപാലന പ്രവർത്തനം നടത്തും. നിലമേൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ ആണ് പ്രവർത്തനം.
ആശാ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകരും ക്ലോറിനേഷൻ ഉൾപ്പെടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇതേ സമയം മസ്തിഷ്ക ജ്വരം ബാധിച്ചയാൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]