
ചാത്തന്നൂർ ∙ വിവിധ കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങൾ ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിസരത്തു കിടന്നു നശിക്കുന്നു.
നൂറ്റിയൻപതിലേറെ വാഹനങ്ങളാണ് ഇവിടെ തുരുമ്പെടുത്തു നശിക്കുന്നത്. ഇതിനു പുറമേ കാലപ്പഴക്കത്താൽ പൂർണമായും നശിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ട്.
വിവിധ കേസുകളിൽ ഉൾപ്പെട്ട 134 വാഹനങ്ങളും അവകാശികൾ ഇല്ലാത്ത 24 വാഹനങ്ങളും (ഇതിൽ പലതും പൂർണമായും നശിച്ചവ) ഉണ്ടെന്നു വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ട്.
സിറ്റിസൻസ് ഫോറം പ്രസിഡന്റ് ജി.ദിവാകരൻ ആണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.
മേലുദ്യോഗസ്ഥരിൽ നിന്നുള്ള അനുമതി ലഭിച്ചാൽ ഇവ നീക്കം ചെയ്യുമെന്നു മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ലേലം ചെയ്തു വിൽപന നടത്തിയാൽ വൻ തുക സർക്കാരിനു ലഭിക്കുന്ന വാഹനങ്ങളാണു മിക്കതും.
എന്നാൽ ഇതിൽ പലതും ഇപ്പോൾ തുരുമ്പുപൊടി പരുവത്തിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പെടെ ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപം ഉണ്ട്. ചാത്തന്നൂർ പൊലീസ് സ്റ്റേഷന് ഏകദേശം ഒന്നേമുക്കാൽ ഏക്കറോളം സ്ഥലം ഉണ്ട്.
ഭൂമി പൂർണമായും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചട്ടുമില്ല.ദേശീയപാതയ്ക്കു സ്ഥലം ഏറ്റെടുത്തതോടെ പ്രധാന പ്രവേശന കവാടം നഷ്ടമായി. ദേശീയപാതയിൽ നിന്ന് 8 അടിയോളം ഉയരത്തിലാണ് ഇപ്പോൾ സ്റ്റേഷൻ.
പൊലീസ് സ്റ്റേഷൻ വളപ്പിന്റെ വടക്കു കുമ്മല്ലൂർ റോഡിന്റെ ഭാഗത്തു ചുറ്റുമതിൽ ഇല്ലാത്തതിനാൽ മാലിന്യം തള്ളുന്ന പ്രശ്നവും നിലനിൽക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]