
പുനലൂർ ∙ കല്ലടയാറ്റിലേക്കുള്ള പ്രധാന കൈവഴിയായ കലയനാട് തോടിന്റെ വശങ്ങൾ മഴവെള്ളപ്പാച്ചിലിൽ തകർന്നത് ഗതാഗതത്തിന് ഭീഷണിയാകുന്നു. കലയനാട് ജംക്ഷനിൽ നിന്ന് അടിവയലിൽ കാവിലേക്ക് പോകുന്ന ഭാഗത്താണ് തോടിന്റെ വശത്തു നിന്ന് മണ്ണ് ഒലിച്ചു പോയി കോൺക്രീറ്റ് ഉപരിതലം തകർന്നത്.
ഇവിടെ മൺചാക്ക് നിറച്ച് താൽക്കാലിക സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ വശം കൊടുക്കുമ്പോൾ അപകടം സാധ്യത കൂടുതലാണ്.
കലയനാട് ജംക്ഷൻ മുതൽ തോടിന്റെ വശത്ത് തകർച്ച നേരിടുന്ന മുഴുവൻ ഭാഗങ്ങളിലും സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് ആവശ്യം . വേനൽമഴയിലും കാലവർഷത്തിലും ചില ദിവസങ്ങളിൽ തോട് കരകവിഞ്ഞ് ഒഴുകുന്ന നിലയിൽ ശക്തമായ വെള്ളമൊഴുക്കാണ് ഉണ്ടാകാറുള്ളത്.
തെന്മല പഞ്ചായത്തിന്റെ കുറെ ഭാഗം മുതലുള്ള ചെറിയ തോടുകളിലെ വെള്ളം കലയനാട് തോട് വഴിയാണ് കല്ലടയാറ്റിലേക്ക് എത്തുന്നത്. അംബിക്കോണം വഴി ചാലിയക്കരയിലേക്കും തെന്മല പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്കും ഉള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]