അഞ്ചൽ ∙ അലയമൺ പഞ്ചായത്ത് നിവാസികളെ വിറപ്പിക്കുന്ന കാട്ടുപോത്തുകളെ പിടികൂടി ഉൾക്കാട്ടിൽ വിടുന്ന കാര്യത്തിൽ വനം വകുപ്പ് നിസംഗത തുടരുന്നു. കാട്ടുപോത്തുകൾ വിളയാട്ടം തുടരുന്നു.
കാട്ടുപോത്തുകളെ പിടികൂടി വനത്തിൽ വിടാൻ കഴിയില്ലെന്ന വിചിത്ര വാദമാണു അഞ്ചൽ ഫോറസ്റ്റ് റേഞ്ച് അധികൃതർ ഉന്നയിക്കുന്നത്.
വന്യജീവി നിയമത്തിലെ ഷെഡ്യൂൾ 1 ൽ പെടുന്ന കാട്ടുപോത്തുകളെ ജീവരക്ഷാർഥം കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതു പോലും കുറ്റകരമാണെന്നു അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ പറയുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പിൽ പെട്ടു ജയിൽ വാസമായിരിക്കും ലഭിക്കുക !
പുത്തയം, കുഴിയംതടം , കരുകോൺ , ചണ്ണപ്പേട്ട
, ആനക്കുളം ,കടവറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്കു ശരിക്കും സ്വൈരജീവിതം നഷ്ടമായ അവസ്ഥയാണ്, കൂട്ടമായും ഒറ്റതിരിഞ്ഞും നാട്ടിൽ കറങ്ങുന്ന കാട്ടുപോത്തുകളുടെ മുന്നിൽപെട്ടാൽ എന്താണ് അവസ്ഥയെന്നു ചിന്തിക്കാൻ കൂടി കഴിയുന്നില്ലെന്നു നാട്ടുകാർ പറയുന്നു. നിയമത്തിന്റെ നൂലാമാല കാട്ടി വനം വകുപ്പ് നടത്തുന്ന പ്രഹസനം അവസാനിപ്പിക്കണമെന്നും ആവശ്യം ഉയർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

