കൊല്ലം ∙ 9 വർഷത്തിനുള്ളിൽ പരീക്ഷ മുഴുവൻ വിജയിക്കാത്തവരെ കോഴ്സിൽനിന്ന് ഒഴിവാക്കണമെന്ന ദേശീയ ഡെന്റൽ കൗൺസിലിന്റെ 2015 ലെ നിർദേശത്തിനെതിരെ ബിഡിഎസ് വിദ്യാർഥികൾ ഹൈക്കോടതിയിൽ. നൂറുകണക്കിനു ഡെന്റൽ ബിരുദ വിദ്യാർഥികൾ കോഴ്സിൽ നിന്നു പുറത്താവുകയും പ്ലസ് ടു യോഗ്യതയിലേക്കു തരംതാഴ്ത്തപ്പെടുകയും ചെയ്യുമെന്നാണു പരാതി.
എന്നാൽ, 2015നു മുൻപു കോഴ്സിൽ ചേർന്ന വിദ്യാർഥികൾക്ക് എത്ര കാലമെടുത്തും കോഴ്സ് പൂർത്തിയാക്കാം. ഒരു കോഴ്സിന് 2015നു മുൻപുള്ളവർക്കും ശേഷമുള്ളവർക്കും 2 രീതിയാണെന്നത് അനീതിയാണെന്നും കൗൺസിലിന്റെ നിർദേശം നിയമവിരുദ്ധമാണെന്നുമാണു വിദ്യാർഥികൾ പറയുന്നത്.
ഒരു വർഷത്തെ ഇന്റേൺഷിപ് ഉൾപ്പെടെ അഞ്ചര വർഷമാണു നിലവിൽ ബിഡിഎസ്.
അവസാനം ഒന്നര വർഷം. 2015, 2016 കാലത്തു കോഴ്സിനു ചേർന്നവരാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.
കോവിഡ് അടക്കമുള്ള വെല്ലുവിളികൾ നേരിട്ട കാലയളവിൽ കല്യാണം, ഗർഭധാരണം, മറ്റു പ്രശ്നങ്ങൾ എന്നിവ മൂലം അവധിയെടുക്കേണ്ടി വന്നവരാണു കൂടുതലും.
പുറത്താക്കപ്പെട്ടാൽ എൻട്രൻസ് അടക്കമുള്ള നടപടിക്രമങ്ങളിലൂടെ ആദ്യം മുതൽ കോഴ്സിനു ചേരുക എന്നതുമാത്രമാണു പോംവഴി.
ഡെന്റിസ്റ്റ് ആക്ടിൽ ഭേദഗതി വരുത്തിയാണു ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ ഈ നിർദേശം കൊണ്ടുവന്നത്. ഡെന്റിസ്റ്റ് ആക്ട് അനുസരിച്ചു ചട്ടങ്ങൾ ഉണ്ടാക്കുമ്പോൾ സംസ്ഥാന സർക്കാരുകളുമായി ആലോചിക്കണമെന്നാണ് നിയമം.
എന്നാൽ അതുണ്ടായില്ല. 2013 ൽ ഒന്നാം വർഷ ബിഡിഎസ് പ്രവേശനം നേടിയവർ 3 വർഷത്തിനുള്ളിൽ പരീക്ഷ മുഴുവൻ വിജയിച്ചില്ലെങ്കിൽ കോഴ്സിൽനിന്നു പുറത്താകുമെന്നു ഡെന്റൽ കൗൺസിൽ ചട്ടം പുറത്തിറക്കിയിരുന്നു.
എന്നാൽ, സംസ്ഥാന സർക്കാരുകളുമായി ആലോചിച്ചില്ലെന്നു കാണിച്ചു 2013ൽ മദ്രാസ് ഹൈക്കോടതി ഇതു റദ്ദാക്കിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

