കൊല്ലം ∙ വെൽഫെയർ പാർട്ടിയുമായി സഹകരണമില്ലെന്നും പ്രാദേശിക നീക്കുപോക്കുകളാണെന്നും അത് യുഡിഎഫുമായി മാത്രമല്ല എൽഡിഎഫുമായും ഉണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസ് ക്ലബ് ഒരുക്കിയ ‘ദേശപ്പോര്’ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ സഖ്യത്തിൽ വെൽഫെയർ പാർട്ടി ഇല്ല. മുൻപ് കോൺഗ്രസിനെ എതിർത്തിരുന്ന രാഷ്ട്രീയ നിലപാടിൽ നിന്ന് വെൽഫെയർ പാർട്ടിക്കാണ് മാറ്റമുണ്ടായത്.
വർഗീയ ഫാഷിസ്റ്റ് ഭരണകൂടം കേന്ദ്രം ഭരിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഒരുമിക്കണമെന്നും ശക്തിപ്പെടണമെന്നുമുള്ള നിലപാടിലേക്കു വെൽഫെയർ പാർട്ടി വന്നു.
വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിൽ സമസ്ത അഭിപ്രായം പറഞ്ഞിട്ടില്ല. സമസ്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഒരു പ്രസ്ഥാനമല്ല.
തെക്കൻ കേരളത്തിൽ ലീഗിന് ശക്തിയില്ലെന്ന അഭിപ്രായമില്ല. സീറ്റുകൾ നഷ്ടപ്പെടുന്നതിന് കാലത്തിന് അനുസരിച്ചാണ്.
അതിന് മാറ്റങ്ങൾ വരാം. യുഡിഎഫിൽ മുൻപുണ്ടായിരുന്നതിനേക്കാൾ വലിയ കൂട്ടായ്മയിലും സഹകരണത്തിലുമാണ് മുന്നോട്ടു പോകുന്നത്. ലീഗ് എൽഡിഎഫിൽ പോകുമെന്ന് ആരും മനഃപ്പായസം ഉണ്ണണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ജനറൽ സെക്രട്ടറി സുൽഫീക്കർ സലാം, പ്രസ് ക്ലബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി സനൽ ഡി.പ്രേം, എക്സിക്യൂട്ടീവ് അംഗം എ.കെ.എം.ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
‘മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവം’
കൊല്ലം ∙ ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ട് യുഡിഎഫിന് ആത്മഹത്യാപരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങൾ. ഏത് പശ്ചാത്തലത്തിലും ആത്മഹത്യ ചെയ്യേണ്ട
ഗതികേട് യുഡിഎഫിന് ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല.
ഒരു പക്ഷേ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും മുഖ്യമന്ത്രി അത് പറഞ്ഞത്.ജമാഅത്തുമായി നേരത്തെ ബന്ധം ഉണ്ടാക്കിയത് അവരായിരുന്നല്ലോ. അന്ന് ആത്മഹത്യ ചെയ്തോ എന്നറിയില്ലെന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

