
പുനലൂർ ∙ ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന നഗരമായ പുനലൂരിൽ പൊലീസ് ട്രാഫിക് യൂണിറ്റ് അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം ഉയർന്നു. പുനലൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ഗതാഗത പ്രശ്നങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നപ്പോൾ ഡിവൈഎസ്പിയുടെ പ്രതിനിധിയായി എത്തിയ പൊലീസ് സബ് ഇൻസ്പെക്ടർ തന്നെയാണ് ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശാശ്വതപരിഹാരമായി ട്രാഫിക് യൂണിറ്റ് വേണമെന്ന് ആവശ്യം ഉന്നയിച്ചത്.
പുനലൂരിൽ നിലവിലെ പൊലീസിന്റെ എണ്ണത്തിനനുസരിച്ച് വൈകിട്ട് 4 മുതൽ 6 വരെ 2 പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും മറ്റ് സമയങ്ങളിൽ ഹോം ഗാർഡിന്റെ സേവനം ഉണ്ടെന്നും അറിയിച്ചു.
കൊല്ലത്തിനു ശേഷം ജില്ലയിൽ ട്രാഫിക് യൂണിറ്റ് അനുവദിച്ചപ്പോൾ ആദ്യം പുനലൂരിനു ലഭിക്കുമെന്നു കരുതിയിരുന്നെങ്കിലും നടപ്പിലായില്ല. റൂറൽ പൊലീസ് ആസ്ഥാനം അവസാന ഘട്ടത്തിലാണു പുനലൂരിന് നഷ്ടമായത്.
കൊല്ലം – തിരുമംഗലം ദേശീയപാതയും പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയും മലയോര ഹൈവേയും ഇവിടെയാണു സംഗമിക്കുന്നത്. ഇവിടെ സ്കൂളുകളിലും കോളജുകളിലും പളിടെക്നിക് കോളജിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാരലൽ കോളജുകളിലുമായി ഇരുപതിനായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. തമിഴ്നാട് കഴിഞ്ഞാൽ പ്രധാന അതിർത്തിപ്പട്ടണവും ശബരിമല തീർഥാടകർ സംഗമിക്കുന്ന ഭാഗവും കിഴക്കൻ മേഖലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കവാടവുമാണ് ഇവിടം.
സമിതിയിൽ ഉയർന്ന പ്രധാന ആവശ്യങ്ങൾ
പുനലൂർ തൂക്കുപാലത്തിന്റെ ഇരുവശവും സഞ്ചാരികൾക്കായി ഇ-ശുചിമുറികൾ സ്ഥാപിക്കണം, പുനലൂർ നഗരസഭാ കാര്യാലയത്തിലെത്തുന്ന വയോധികർക്ക് പ്രാഥമികകൃത്യം നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണം, കുളത്തൂപ്പുഴ യുപി സ്കൂളിനു സമീപം അപകട
നിലയിലുള്ള മരം മുറിക്കണം, കെഎസ്ആർടിസി ഡിപ്പോയുടെ കവാടത്തിൽ ഗതാഗതത്തിനു ബുദ്ധിമുട്ടുണ്ടാക്കും വിധം പഴയ ബസിൽ പ്രവർത്തിക്കുന്ന ലഘുഭക്ഷണശാല മാറ്റി സ്ഥാപിക്കണം, ഇടമൺ അണ്ടൂർപച്ചയിലെ ഏലാത്തോടിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കണം, കുളത്തൂപ്പുഴയിൽ കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള റോഡ് സഞ്ചാര യോഗ്യമാക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എ.നൗഷാദ് അധ്യക്ഷത വഹിച്ചു.
ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, പുനലൂർ ആർഡിഒ ജി.സു രേഷ് ബാബു, തഹസിൽദാർ അജിത് ജോയ്, ഭൂരേഖാ തഹസിൽദാർ ഷാജി ബേബി തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]