കുണ്ടറ∙ പെരുമ്പുഴ സെറ്റിൽമെന്റ് ഉന്നതിയിൽ നടന്ന വെട്ടു കേസിലെ പ്രതിയെ കുണ്ടറ പൊലീസ് പിടികൂടി. കിളികൊല്ലൂർ ഒരുമ നഗർ 170 നിഷാദ് മൻസിലിൽ സ്വദേശി നിയാസ് (32) ആണ് പിടിയിലായത്.
2025 നവംബർ 9 ന് രാത്രി 10.30ന് ആയിരുന്നു കേസിനു ആസ്പദമായ സംഭവം. പെരുമ്പുഴ സെറ്റിൽമെന്റ് ഉന്നതിയിൽ ജിബിൻ എന്ന യുവാവിനെ അന്വേഷിച്ച് എത്തിയ പ്രതികൾ വീട് കാണിച്ചുകൊടുക്കാൻ അഭിജിത്ത് എന്ന യുവാവിനെ ബലമായി ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റി കൊണ്ടുപോയി.
ഇതു കണ്ട് ഓട്ടോറിക്ഷ തടഞ്ഞ വിരോധത്താൽ അനു, ജോൺ, ഗോപകുമാർ എന്നിവരെ ഗുരുതരമായി വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.
കേസിലെ 3 പ്രതികളെ നേരത്തേ പിടിയിലായിരുന്നു. കുണ്ടറ എസ്എച്ച്ഒ സുനുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കിരൺ, അതുൽ, രാഹുൽ, സിപിഒ ശ്രീജിത്ത് എന്നിവർ അടങ്ങിയ സംഘം ആലപ്പുഴയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

