പുനലൂർ ∙ ഏഴ് വർഷത്തിലധികമായി നവീകരണം മുടങ്ങിക്കിടക്കുന്ന പുനലൂർ നഗരസഭ വക ഏഴുനില വ്യാപാര സമുച്ചയത്തിൽ പുതിയ വിവാദം. ലിഫ്റ്റ് സ്ഥാപിക്കാതെ തന്നെ കരാറുകാർക്ക് പണം കൈമാറിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ലിഫ്റ്റ് സ്ഥാപിക്കുന്നതിന് മുൻപ് തന്നെ അഡ്വാൻസായി 75 ശതമാനം തുക നൽകാൻ കരാറുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് 13 ലക്ഷം രൂപ നൽകിയത്.
നഗരസഭ നിർദേശിച്ചിരുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള ലിഫ്റ്റ് അല്ല കമ്പനി സ്ഥാപിക്കാൻ പോകുന്നതെന്നും കെട്ടിടത്തിന്റെ രൂപകൽപനയിൽത്തന്നെ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ഇപ്പോൾ കമ്പനി പറയുന്ന തരത്തിലുള്ള ലിഫ്റ്റ് സ്ഥാപിക്കാൻ കഴിയുകയുള്ളൂയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചുമതലയുള്ള ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥന് പകരമായി ഏഴു നില വ്യാപാര സമുച്ചയത്തിന് മാത്രമായി പാനൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു ഉദ്യോഗസ്ഥനെ നിരീക്ഷണത്തിന് നിയോഗിച്ചതുതന്നെ ക്രമക്കേട് ലക്ഷ്യം വച്ചാണെന്നും ആരോപിച്ചു. ഈ തട്ടിപ്പ് നടത്തിയത് സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ്, ഡപ്യൂട്ടി ലീഡർ സാബു അലക്സ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.എൻ.
ബിപിൻ കുമാർ, എസ്.നാസർ, ഷെമി അസീസ് എന്നിവർ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]