
കൊല്ലം ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ് വിഷയത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 12നു 11നു സ്കൂളിലെത്തി ചേരണമെന്നു ഹെഡ്മിസ്ട്രസ് അറിയിച്ചു.
∙തഴവ ആദിത്യവിലാസം ഗവ.എൽപി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 9നു പകൽ 2നു സ്കൂൾ ഓഫിസിൽ വച്ചു നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്നു ഹെഡ്മിസ്ട്രസ് അറിയിച്ചു.
പന്മന∙ മനയിൽ ശ്രീബാലഭട്ടാരക വിലാസം സംസ്കൃത ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലിഷ്, സുവോളജി, സോഷ്യോളജി, അറബിക് എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്്. അഭിമുഖം 11നു രാവിലെ 10നു സ്കൂൾ ഓഫിസിൽ.
താൽക്കാലിക ഒഴിവ്
പുനലൂർ ∙ പേപ്പർമിൽ ഗവ. യുപി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫിസ് അറ്റൻഡന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇന്ന് 2നു സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
അഭിമുഖം
പരവൂർ∙ നെടുങ്ങോലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, മാത്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ദിവസവേതന അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് 13ന് രാവിലെ 11ന് സ്കൂളിൽ അഭിമുഖം നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.
സീറ്റ് ഒഴിവ്
കൊട്ടിയം∙ ഉമയനല്ലൂർ കല്ലുകുഴി എച്ച്കെഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിഭാഗത്തിൽ ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 7902397856.
അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട∙ മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ മികച്ച കർഷകർക്കു നൽകുന്ന തോപ്പിൽ തങ്കപ്പൻ പിള്ള സ്മാരക കർഷക പുരസ്കാരത്തിനും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന കെ.മോഹനൻ പിള്ള, കെ.പി.വേണുഗോപാൽ സ്മാരക പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു. കർഷക പുരസ്കാരത്തിനു കൃഷിയെ സംബന്ധിക്കുന്ന പൂർണ വിവരങ്ങളും പ്രതിഭ പുരസ്കാരത്തിനു നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മാർക് ലിസ്റ്റിന്റെ പകർപ്പും ഫോട്ടോയും നൽകണം. 30നു മുൻപ് ബാങ്ക് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
സൗജന്യ പരിശീലനം
ചാത്തന്നൂർ ∙ അറിവ് ത്രൂ ദി സോൾ ഓഫ് ഗുരു, ജൻ ശിക്ഷൺ സൻസ്ഥാന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൻശിക്ഷൺ സൻസ്ഥാന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. 16 മുതൽ 45 വരെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
കോഴ്സുകൾ. ബ്യൂട്ടിഷ്യൻ (ബ്യൂട്ടി കെയർ അസിസ്റ്റന്റ് ) – 105 ദിവസം. തയ്യൽ (അസിസ്റ്റന്റ് ഡ്രസ് മേക്കർ ) – 105 ദിവസം. അപ്പാരൽ (2023 വരെ തയ്യൽ പരിശീലനം പരിശീലനം പൂർത്തിയാക്കിയവർക്കുള്ള അഡ്വാൻസ് കോഴ്സ് ) – 75 ദിവസം. അസിസ്റ്റന്റ് ഹെയർ ഡ്രസർ (2023 ന് മുൻപ് ബ്യൂട്ടിഷ്യൻ കോഴ്സ് വിജയിച്ചവർക്ക് അഡ്വാൻസ് കോഴ്സ് (ഹെയർ മാത്രം) – 75 ദിവസം.
ഓരോ ബാച്ചുകളിലും ആദ്യം റജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം .7ന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 94477 15406, 98952 38750.
പ്രവേശനം തുടങ്ങി
കൊല്ലം ∙ കൊല്ലം സിവിൽ സർവീസ് അക്കാദമി കേന്ദ്രത്തിൽ പ്രീലിംസ് കം മെയിൻസ് ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു. പ്രവേശനം തുടരുന്നു. വിവരങ്ങൾക്ക്: kscsa.org 0474-2967711, 8281098867.
ഇന്റേൺഷിപ് അവസരം
കൊല്ലം ∙ കേന്ദ്ര സർക്കാരിന്റെ യുവജന കാര്യ കായിക മന്ത്രാലയം ‘മേരാ യുവ ഭാരത്’ പോർട്ടലിൽ ജില്ലയിലെ പോസ്റ്റ് ഓഫിസ് ഡിവിഷനു കീഴിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ള 18നും 29നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫിസിലും അവസരമുണ്ട്. 15 ദിവസത്തെ ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കു ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ലഭിക്കും. വെബ് പോർട്ടൽ: https://mybharat.gov.in/. 7558892580.
തപാൽ അദാലത്ത് 12ന്
കൊല്ലം ∙ തപാൽ ഡിവിഷന്റെ നേതൃത്വത്തിൽ 12ന് രാവിലെ 11ന് തപാൽ അദാലത്ത് നടത്തും. കസ്റ്റമർ കെയർ ഡിവിഷണൽ തലത്തിൽ പരിഹാരം കാണാത്ത പരാതികളാണ് പരിഗണിക്കുന്നത്. DAK ADALAT QUARTER ENDING JUNE 2025 തലക്കെട്ടോടെ ജൂൺ 9ന് മുൻപ് [email protected]ൽ അയയ്ക്കണം. 0474 2760463, 2740278.
ഏകീകൃത തിരിച്ചറിയൽ കാർഡ്
പത്തനാപുരം ∙ തൊഴിൽ വകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി വികസിപ്പിച്ച അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം (എഐഎസ്എസ്) സോഫ്റ്റ്വെയറിലൂടെ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നു. ഇതിന്റെ ഭാഗമായി ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയുടെ ജില്ലാ ഓഫിസിനു കീഴിൽ അംഗങ്ങളായവരും നിലവിൽ അംഗത്വം മുടങ്ങി കിടക്കുന്ന പെൻഷൻകാർ ഒഴികെ ഉള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം അക്ഷയ സെന്ററിലെത്തി ജൂലൈ 31നകം അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ: 8547655340
തീറ്റപ്പുൽക്കൃഷി: പരിശീലനം നൽകും
കൊല്ലം ∙ ഓച്ചിറ ക്ഷീരോൽപ്പന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിൽ 11, 12 തീയതികളിൽ തീറ്റപ്പുൽക്കൃഷിയിൽ പരിശീലനം നൽകും. ക്ഷീരകർഷകർ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡപ്യൂട്ടി ഡയറക്ടർമാർ /അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫിസർമാർ മുഖേനയോ റജിസ്റ്റർ ചെയ്യാം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പരിശീലനത്തിൽ ഓഫ് ലൈൻ ആയി പങ്കെടുത്തവർക്ക് അർഹതയില്ല. 8089391209, 0476 2698550 എന്നിവയിൽ 9 വൈകിട്ട് അഞ്ചിനകം റജിസ്റ്റർ ചെയ്യണം.
‘അയൽവീട്ടിൽ ഒരു മരം’ തുടക്കം പരിസ്ഥിതി ദിനത്തിൽ
പത്തനാപുരം ∙ അയൽവീട്ടിൽ ഒരു മരം പദ്ധതിയുമായി ഗാന്ധിഭവൻ. അയൽബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ചെയർമാനായി ജോഷ്വാ മാർ ഇഗ്നാത്തിയോസിനെയും ജനറൽ കൺവീനറായി മുഹമ്മദ് ഷെമീറിനെയും തിരഞ്ഞെടുത്തു. പരിസ്ഥിതി ദിനത്തിൽ പദ്ധതിയുടെ പ്രവർത്തനം തുടങ്ങും.
വൃക്ഷത്തൈ വിതരണം
കൊല്ലം ∙ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 10 മുതൽ കൊല്ലം ക്രിസ്തു രാജ് ഹയർസെക്കൻഡറി സ്കൂളിൽ തിരഞ്ഞെടുപ്പ് ബോധവൽകരണവും വൃക്ഷത്തൈ വിതരണവും നടത്തും.
മെഡിക്കൽ ക്യാംപ് നാളെ
കൊല്ലം ∙ ലയൺസ് ക്ലബ് ക്വയിലോൺ സെൻട്രലും കാരക്കോണം മെഡിക്കൽ കോളജ് ഹോസ്പിറ്റലും ചേർന്നു നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ മെഗാ ക്യാംപും നാളെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടക്കും. താക്കോൽദ്വാര തിമിരശസ്ത്രക്രിയ, പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടുന്നവർക്കുള്ള പരിശോധന, ലേസർ ചികിത്സ, കുട്ടികൾക്കുള്ള പ്രത്യേക നേത്രപരിശോധന, മറ്റു നേത്ര വൈകല്യ ചികിത്സ, ഗ്ലോക്കോമ ചികിത്സ, പരിശോധന എന്നിവ ക്യാംപിൽ ലഭ്യമാണെന്ന് ജില്ലാ പ്രസിഡന്റ് ആർ.എസ്.രാഗിന്ത്, സെക്രട്ടറി ജി.പത്മകുമാർ, ട്രഷറർ നന്ദകുമാർ, മനോജ് സോണി വിദ്യാധരൻ എന്നിവർ അറിയിച്ചു. 9995306783, 9447471227, 9656102854, 9895741347