കൊല്ലം ∙ കോടികൾ ചെലവാക്കി വിമാനത്താവളം മാതൃകയിൽ കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം ദ്രുതഗതിയിൽ നീങ്ങുന്നുണ്ടെങ്കിലും നിർമാണത്തിന്റെ പേരിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നെന്നു പരാതി. ഇരിപ്പിടങ്ങളുടെ കുറവും താൽക്കാലികമായി ഒരുക്കിയ ശുചിമുറിയും കാത്തിരിപ്പ് മുറിയും എവിടെയാണെന്ന് മനസ്സിലാകാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
നവീകരണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിന്റെ ഇടത്തേ അറ്റത്താണ് ഇപ്പോൾ ശുചിമുറിയും കാത്തിരിപ്പ് കേന്ദ്രവും സജ്ജീകരിച്ചിരിക്കുന്നത്. പ്രധാന കവാടത്തിലൂടെ അകത്തേക്കു പ്രവേശിക്കുന്ന ആർക്കും ഇതു മനസ്സിലാകില്ല.
ഇംഗ്ലിഷിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് ശുചിമുറിയിലേക്കും കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്കുമുള്ള സൂചനാ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതല്ലാതെ തന്നെ പലവിധ ബോർഡുകളുള്ളതിനാൽ, ആളുകൾക്കു പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നില്ല. സ്റ്റേഷനിലെ സുരക്ഷാ, ശുചീകരണ ജീവനക്കാരോട് ചോദിച്ചാണ് പലരും ശുചിമുറി കണ്ടെത്തുന്നത്.
മലയാളം, ഹിന്ദി ഭാഷകളിൽ കൂടെ എഴുതി വലിയ രീതിയിൽ സ്റ്റേഷനിൽ പ്രദർശിപ്പിച്ചാൽ ഈ പ്രശ്നം മറികടക്കാൻ സാധിക്കും.
ഒന്നാം പ്ലാറ്റ്ഫോമിലെ പ്രധാന കവാടത്തിന് സമീപത്തെ ഇരിപ്പിടങ്ങളെല്ലാം ഒഴിവാക്കി. ഇതോടെ ഒന്നാം പ്ലാറ്റ്ഫോമിൽ ഏറെ ദൂരം വലതുവശത്തേക്കു പോയാൽ മാത്രമേ യാത്രക്കാർക്ക് ഇരിക്കാൻ സാധിക്കൂ.
അല്ലെങ്കിൽ രണ്ടാം പ്ലാറ്റ്ഫോമിലേക്കു പോകണം. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ പ്രധാനമായും എത്തുന്ന ഒന്നാം പ്ലാറ്റ്ഫോമിന്റെ ഇടതുഭാഗത്തോ മധ്യഭാഗത്തോ ഇരിപ്പിടങ്ങളേ ഇല്ല.
റെയിൽവേ സ്റ്റേഷനു പുറത്തെ ടിക്കറ്റ് കൗണ്ടറിന് മുൻപിലാണ് ഇപ്പോൾ ടാക്സികൾ നിർത്തിയിടുന്നത്. പ്രധാന കവാടം ഭൂരിഭാഗവും പൊളിച്ചതോടെയാണ് ഈ മാറ്റം വന്നത്.
ഇതോടെ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ പോകാനും നിൽക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

