കൊല്ലം∙ പ്രതിഭകളെ സൃഷ്ടിക്കുന്ന തലത്തിലേക്ക് വിദ്യാഭ്യാസ പ്രക്രിയ മാറ്റപ്പെടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
അതിന് അനുസൃതമായി പാഠ്യക്രമങ്ങളും രീതികളും പരിഷ്കരിക്കണം. നിലവില്‍ വിദ്യാഭ്യാസത്തിലൂടെ ഒട്ടേറെ ഗുമസ്തന്മാരെ സൃഷ്ടിച്ചെന്നും ഭരണ, രാഷ്ട്രീയ, മത, അക്കാദമിക്, സർഗാത്മക മേഖലകളിൽ മികച്ച വ്യക്തികളെ രൂപപ്പെടുത്തുന്നതാകണം വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.
ഫാത്തിമ മാതാ നാഷനൽ കോളജ് 75–ാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047ൽ വികസിത ഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. ഉത്തരവാദിത്തമുള്ള പൗരന്മാരെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
മറ്റു സംസ്ഥാനങ്ങളിലെ സാക്ഷരത 40 ശതമാനം മാത്രമാകുമ്പോഴും കേരളത്തിൽ 90 ശതമാനത്തിൽ അധികം പേർ സാക്ഷരരാണെന്നത് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രത്യേകത വിളിച്ചറിയിക്കുന്നു.
പഠനകാലത്തു മാത്രമല്ല ടൈം ടേബിൾ സൂക്ഷിക്കേണ്ടത്, ജീവിതാവസാനം വരെ അതു സൂക്ഷിക്കണം. സമൂഹമാധ്യങ്ങള്ക്കായും അൽപം സമയം കണ്ടെത്തണം, പക്ഷേ അത് അധികമാകരുത്.
സ്വയനിയന്ത്രണത്തിലൂടെ ലഹരിമരുന്ന് ഉൾപ്പെടെയുള്ള വിപത്തുകളിൽ നിന്ന് അകന്നു നില്‍ക്കണമെന്ന ഉപദേശവും സദസ്സിലെ വിദ്യാർഥി സമൂഹത്തിന് ഉപരാഷ്ട്രപതി നൽകി.തൊഴിൽ തേടുന്നവരെക്കാൾ തൊഴിൽ ദാതാക്കളെ സൃഷ്ടിക്കുന്ന തലത്തിലേക്കു വിദ്യാഭ്യാസ പ്രക്രിയ മാറണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു.
കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷനായിരുന്നു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ, പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ, മാനേജർ ഫാ.ഡോ.അഭിലാഷ് ഗ്രിഗറി എന്നിവർ പ്രസംഗിച്ചു.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 2.30ന് ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയ ഉപരാഷ്ട്രപതിയെ എം.മുകേഷ് എംഎൽഎ, മേയർ ഹണി ബഞ്ചമിൻ, കലക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ എന്നിവര്‍ സ്വീകരിച്ചു.
ഉപരാഷ്ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. വൈകിട്ട് 5ന് തിരുവനന്തപുരത്തേക്കു മടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

