കൊല്ലം ∙ ആദ്യമായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പ്രസംഗം തുടങ്ങിയതു മലയാളത്തിൽ. സഹോദരീ സഹോദരന്മാരെ എന്നു സംബോധന ചെയ്താണ് ഫാത്തിമാ മാതാ നാഷനൽ കോളജിലെ ചടങ്ങിൽ ഉപരാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്റെ തുടക്കം.
കോളജിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ഉച്ചയ്ക്ക് 2.50ന് ആണ് നിശ്ചയിച്ചിരുന്നതെങ്കിലും 10 മിനിറ്റ് മുൻപേ ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം എത്തി. ഒപ്പം ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവരും.
വേദിക്കു സമീപം എം.മുകേഷ് എംഎൽഎ, ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, കോളജ് മാനേജർ ഫാ.
അഭിലാഷ് ഗ്രിഗറി, എന്നിവർ ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. കോളജ് സ്ഥാപകൻ ദൈവദാസൻ ജെറോം എം. ഫെർണാണ്ടസിന്റെ അർധകായ ശിൽപത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.
പീഠത്തിൽ നെറ്റിമുട്ടിച്ചു വണങ്ങി. തുടർന്നു വേദിയിലേക്ക്.
കോളജിന്റെ ശതാബ്ദി ആഘോഷത്തിനു താൻ വീണ്ടും വരുമെന്നു പറഞ്ഞപ്പോൾ സദസ്സിൽ കയ്യടി.
ഇന്നത്തെ പോലെ മുഖ്യാതിഥിയായി അല്ല, നിങ്ങളിൽ ഒരാളായി സദസ്സിന്റെ പിന്നിൽ ഇരിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ചു തമിഴ് ഇതിഹാസ കവി തിരുവള്ളുവരുടെ കവിത ചൊല്ലിയുമുള്ള പ്രസംഗം 13 മിനിറ്റിലേറെ നീണ്ടു.
മലയാളം പറഞ്ഞാണു ഉപരാഷ്ട്രപതി അവസാനിപ്പിച്ചതും.
ചടങ്ങിൽ ആദ്യം പ്രസംഗിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി തമിഴിലാണ് ഉപരാഷ്ട്രപതിയെ സ്വാഗതം ചെയ്തത്. ഉപരാഷ്ട്രപതിയുടെ ആദ്യ വരവ് കൊല്ലത്ത് ആയതിന്റെ സന്തോഷം മന്ത്രി കെ.എൻ.ബാലഗോപാലും പങ്കുവച്ചു. 1500 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ നിറഞ്ഞ സദസ്സ് പ്രൗഢമായിരുന്നു.
മേയർ ഹണി ബെഞ്ചമിൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രഫ. കെ.വി.തോമസ്, എംഎൽഎ മാരായ പി.സി.വിഷ്ണുനാഥ്, എം.നൗഷാദ്, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.
മോഹനൻ കുന്നുമ്മൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.ജഗതി രാജ്, സിഎസ്ഐ സഭ കൊല്ലം– കൊട്ടാരക്കര മഹായിടവക ബിഷപ് ജോസ് ജോർജ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, ആർ.രാധാകൃഷ്ണൻ (ആർകെ.), റിട്ട.കേണൽ എസ്.ഡിന്നി തുടങ്ങിയവർ മുൻനിരയിൽ ഉണ്ടായിരുന്നു. മതപുരോഹിതർ, കന്യാസ്ത്രീകൾ, അധ്യാപകർ, മുൻ അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവരും സാക്ഷിയായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

