അലിമുക്ക് ∙ വാലുതുണ്ടിൽ ബിജുവിന്റെ കടയിലേക്ക് 11ാം തവണയും വാഹനം ഇടിച്ചു കയറി. തുടർച്ചയായി അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ സംസ്ഥാനപാത ഉപരോധത്തിൽ സംഘർഷം. ഇന്നലെ പുലർച്ചെയാണു നിയന്ത്രണം വിട്ടെത്തിയ കാർ ബിജവിന്റെ കടയുടെ മുൻഭാഗത്തേക്ക് ഇടിച്ചുകയറിയത്.
നിർത്താതെ പോയ കാർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദിവസങ്ങൾക്കു മുൻപാണ് മറ്റൊരു കാർ കടയിലേക്ക് ഇടിച്ചു കയറിയത്. ഓരോ തവണയും അപകടം നടക്കുകയും പിന്നീടു ലക്ഷങ്ങൾ മുടക്കി നവീകരിക്കുകയുമാണു ചെയ്യുന്നത്. വീണ്ടും പ്രവർത്തനം തുടങ്ങുന്ന ദിവസമാണ് അപകടം നടക്കുന്നതും.
അപകടങ്ങൾക്കു ശേഷം വാഹനങ്ങളിൽ നിന്നു നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന ഉറപ്പിൽ പൊലീസും ജനപ്രതിനിധികളും വാഹനങ്ങൾ വിട്ടു നൽകുകയാണു പതിവ്.
എന്നാൽ, പിന്നീട് ഒന്നും സംഭവിക്കാറില്ല. പലിശയ്ക്കും വായ്പയെടുത്തും മറ്റുമാണു കട
നന്നാക്കുന്നതെന്നും ഇതിന്റെ തിരിച്ചടവു മുടങ്ങിയെന്നും ബിജു പറയുന്നു. ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ബിജു. അതേസമയം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിഷയത്തിൽ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പുനലൂർ – പത്തനാപുരം സംസ്ഥാന പാത ഉപരോധിച്ചത്.
റോഡിൽ കുത്തിയിരുന്ന നേതാക്കളെയും പ്രവർത്തകരെയും പൊലീസ് മാറ്റാൻ ശ്രമിച്ചതാണു സംഘർഷത്തിലേക്കു നയിച്ചത്. പൊലിസും പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി.
പിന്നീടു നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. മണ്ഡലം പ്രസിഡന്റ് ബിജു വാഴയിൽ, ബ്ലോക്ക് പ്രസിഡന്റ് സുധീർ മലയിൽ, കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, കെപിസിസി അംഗം സി.ആർ.നജീബ്, എ.നജീബ് ഖാൻ, ടി.ബിജി, കെ.തോമസ്, എസ്.ബാബുരാജ്, ഷൈജു, ബിജു എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

