കൊല്ലം ∙ അന്നനാളത്തിൽ ദ്വാരവും അനുബന്ധ അണുബാധയും മൂലമുണ്ടായ ബോർഹാവ്സ് സിൻഡ്രോം എന്ന രോഗം കൊണ്ടു ഗുരുതരാവസ്ഥയിലായിരുന്ന 69 വയസ്സുകാരനെ അപൂർവമായ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. എൻഎസ് സഹകരണ ആശുപത്രിയിലാണ് അപൂർവ ചികിത്സ നടത്തിയത്.
കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ 69 വയസ്സുകാരനാണ് ഗുരുതരാവസ്ഥയെ അതിജീവിച്ചത്. അതീജീവന സാധ്യത അപൂർവമായ അവസ്ഥയാണ് ബോർഹാവ്സ് സിൻഡ്രോം.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ സർജിക്കൽ ഗ്യാസ്ട്രോ എൻഡ്രോളജിസ്റ്റ് ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗത്തിലെ സീനിയർ കൺസൽറ്റന്റ് ഡോ. എസ്.ഹരിഗോവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
8 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ അന്നനാളത്തിലെ സുഷിരം അടച്ചു. കഴിഞ്ഞ ദിവസം രോഗിയെ ഡിസ്ചാർജ് ചെയ്തു.
അനസ്തീസിയോളജിസ്റ്റ് ഡോ.ടി.കിരൺകുമാർ, ഡോ.എം.പി.വിവേക്, ഡോ.നാസിഫ്, ഡോ.റോഷ്ന, എമർജൻസി ഫിസിഷ്യന്മരായ ഡോ.അശ്വിൻ രജനീഷ്, ഡോ.എസ്.അഭിറാം, ഡോ.എസ്.ആർ.ആര്യ, ക്രിട്ടിക്കൽ കെയർ കൺസൽറ്റന്റ് ഡോ.വിവേക് പ്രസാദ്, ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ജെ.വിജിരാജ്, സ്റ്റാഫ് നഴ്സുമാരായ ഡി.ഉല്ലാസ്, വി.വിജിത, എ.സന്ധ്യ, എം.എസ്.ജയലക്ഷ്മി, അനസ്തീസിയ ടെക്നീഷ്യരായ ആർ.അഞ്ജലി, ഒ.പി.അതുല്യ, ജെ.അമൃത, ആർ.പി.കൃഷ്ണരാജ്, ഒ.ടി ടെക്നീഷൻമാരായ സജീഷ്കുമാർ, സംഗീത് എസ്.പിള്ള എന്നിവരായിരുന്നു ശസ്ത്രക്രിയാ ടീമിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]